- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞു; ഗംഭീറിന് ഷാരൂഖ് ഖാന്റെ സമ്മര്‍ദ്ദം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു.ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ ഇന്ത്യന്‍ താരവുമായ വി.വി.എസ് ലക്ഷ്മണ്‍ കോച്ചാകാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ ആരൊക്കെ അപേക്ഷ നല്‍കിയെന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഐപിഎല്ലില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്‍മാാരക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ടീം മെന്ററും മുന്‍ ഇന്ത്യന്‍ താരവുമായ ഗൗതം ഗംഭീറിനെ ഇന്ത്യന്‍ പരിശീലകനാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഗംഭീര്‍ ഇന്നലെ അപേക്ഷിച്ചിരുന്നോ എന്ന കാര്യത്തിലും ബിസിസിഐ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ഇന്ത്യന്‍ പരിശീലകരില്‍ ഗംഭീറിന്റെ പേര് മാത്രമാണ് ബിസിസിഐ പരിഗണിക്കുന്നത് എന്നാണ് സൂചന. അപേക്ഷിക്കുകയാണെങ്കില്‍ തന്നെ പരിശീലകനാക്കണമെന്ന ഉപാധി ഗംഭീര്‍ ബിസിസിഐക്ക് മുന്നില്‍ വെച്ചതായി ഇന്നലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമയും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്റെ സമ്മര്‍ദ്ദത്തില്‍ ഗംഭീര്‍ കൊല്‍ക്കത്തയില്‍ തന്നെ തുടരാനുള്ള സാധ്യതകളുമുണ്ട്.മൂന്ന് വര്‍ഷ കരാറിലാണ് പരിശീലകനാവേണ്ടത് എന്നതിനാലും വര്‍ഷത്തില്‍ 10 മാസമെങ്കിലും ടീമിനൊപ്പം വേണമെന്നതിനാലും പ്രധാന വിദേശ പരിശീലകരാരും ഇന്ത്യന്‍ കോച്ച് ആവാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടില്ല. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്, ജസ്റ്റിന്‍ ലാംഗര്‍, ന്യൂസിലന്‍ഡ് ക്യാപ്റ്റനായിരുന്ന സ്റ്റീഫന്‍ ഫ്‌ലെമിംഗ് എന്നിവരെയെല്ലാം ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം 10 മാസമെങ്കിലും വര്‍ഷത്തില്‍ ഉണ്ടാവേണ്ടതുകൊണ്ട് ഇവരാരും വരാന്‍ തയാറായില്ല.
ഇതോടെയാണ് ഇന്ത്യന്‍ പരിശീലകരെതന്നെയാണ് നോക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയത്. രാഹുല്‍ ദ്രാവിഡിന്റെ കാലാവധി ടി20 ലോകകപ്പോടെ അവസാനിക്കും. ദ്രാവിഡിന്റെ പിന്‍ഗാമിയായി ലക്ഷമണെ ആയിരുന്നു ബിസിസിഐ ആദ്യം സമീപിച്ചതെങ്കിലും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി തുടരാനാണ് താല്‍പര്യമെന്ന് ലക്ഷമണ്‍ വ്യക്തമാക്കുകയായിരുന്നു.
RELATED STORIES
ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMT