Cricket

കൈയെത്തും ദൂരത്ത് കൈവിട്ട കപ്പ് സ്വന്തമാക്കാന്‍ കിവികള്‍

കൈയെത്തും ദൂരത്ത് കൈവിട്ട കപ്പ് സ്വന്തമാക്കാന്‍ കിവികള്‍
X

ഓവല്‍: കഴിഞ്ഞ ലോകകപ്പില്‍ ആസ്‌ത്രേലിയയോട് ഏഴുവിക്കറ്റിന് തോറ്റ് ലോകകപ്പ് കൈയെത്തും ദൂരത്ത് കൈവിട്ടതിന്റെ ബ്ലാക്ക് കേപ്പസിന്റെ ദുഖം ഇതുവരെ മാറിയിട്ടില്ല. ഈ ദുഖത്തില്‍ നിന്ന് മോചനം നേടാനാണ് കിവികള്‍ ഇംഗ്ലണ്ടിലേക്ക് പറന്നത്. 1975 ല്‍ ലോകകപ്പ് തുടങ്ങിയത് മുതല്‍ ന്യൂസിലന്റ് ടീം മല്‍സരത്തില്‍ തുടര്‍ച്ചയായി ഉണ്ടെങ്കിലും കപ്പില്‍ മുത്തമിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവില്‍ ഐസിസി റാങ്കിങില്‍ നാലാം സ്ഥാനത്തുള്ള ന്യൂസിലന്റ് ടീം ഏറെ പ്രതീക്ഷയിലാണ്. മികച്ച ബൗളിങ് നിരയും ബാറ്റിങ് നിരയും ഉണ്ടായിട്ടും ഫൈനലുകളില്‍ കാലിടറുന്ന ടീമെന്ന ഖ്യാതിയും കിവികള്‍ക്കുണ്ട്. ഇത്തവണയും നിരവധി പരിചയസമ്പന്നര്‍ ഉണ്ടെന്നതാണ് ടീമിന്റെ മുതല്‍ക്കൂട്ട്. നാലാം ലോകകപ്പ് കളിക്കുന്ന റോസ് ടെയ്‌ലര്‍, മൂന്നാം ലോകകപ്പ് കളിക്കുന്ന കെയ്ന്‍ വില്യംസണ്‍, സൗത്തി, ഗുപ്ടില്‍ എന്നിവരുടെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാവും. കൂടാതെ ഇന്ത്യയ്‌ക്കെതിരേ നടന്ന സന്നാഹമല്‍സരത്തിലെ വിജയവും കിവികള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നുണ്ട്.

ടീം: കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), മാര്‍ട്ടിന്‍ ഗുപ്ടില്‍, ഹെന്ററി നിക്കോളസ്, റോസ് ടെയ്‌ലര്‍, ടോം ലതാം, കോളിന്‍ മുന്ററോ, ടോം ബ്ലണ്ടല്‍, ജിമ്മി നീഷാം, കോളിന്‍ ഗ്രാന്റ് ഹോം, മിച്ചല്‍ സാന്ററ്‌നര്‍, ഇഷ് സോധി, ടീം സൗത്തി,മാറ്റ് ഹെന്ററി, ലോക്കി ഫെര്‍ഗുസന്‍,ട്രെന്റ് ബോള്‍ട്ട്.

Next Story

RELATED STORIES

Share it