Cricket

ട്വന്റി-20 ലോകകപ്പ്; ഹാര്‍ദ്ദിക്കിനും കോഹ്‌ലിക്കും അര്‍ദ്ധസെഞ്ചുറി; ഇംഗ്ലണ്ടിന് ലക്ഷ്യം 169 റണ്‍സ്

ട്വന്റി-20 ലോകകപ്പ്; ഹാര്‍ദ്ദിക്കിനും കോഹ്‌ലിക്കും അര്‍ദ്ധസെഞ്ചുറി; ഇംഗ്ലണ്ടിന് ലക്ഷ്യം 169 റണ്‍സ്
X


അഡ്‌ലെയ്ഡ്: ട്വന്റി-20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 169 റണ്‍സ് ലക്ഷ്യം വച്ച് ടീം ഇന്ത്യ. ഹാര്‍ദ്ദിക്ക് പാണ്ഡെയുടെ വെടിക്കെട്ട് ബാറ്റിങും (63) വിരാട് കോഹ്‌ലിയുടെ അര്‍ദ്ധസെഞ്ചുറിയുമാണ് (50) ഇന്ത്യയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത്ത് ശര്‍മ്മ 27 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കെ എല്‍ രാഹുല്‍ അഞ്ച് റണ്‍സെടുത്തും പുറത്തായി. സൂര്യകുമാര്‍ യാദവിന് ഇന്ന് ഫോം കണ്ടെത്താനായില്ല. താരം 14 റണ്‍സെടുത്ത് പുറത്തായി.ഋഷഭ് പന്തും ഇന്ത്യ പ്രതീക്ഷ തെറ്റിച്ച് ആറ് റണ്‍സെടുത്ത് പുറത്തായി.ഇംഗ്ലണ്ടിനായി ജോര്‍ദ്ദാന്‍ മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. മൂന്നോവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 37 റണ്‍സെടുത്തിട്ടുണ്ട്. ബട്‌ലര്‍(22), ഹേയ്ല്‍സ് (13) എന്നിവരാണ് ക്രീസില്‍.


Next Story

RELATED STORIES

Share it