Cricket

ന്യൂസിലന്റിനെതിരായ ഒന്നാം ടെസ്റ്റ്;ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ; കോഹ് ലിയും സര്‍ഫറാസ് ഖാനും ഡക്ക്

ന്യൂസിലന്റിനെതിരായ ഒന്നാം ടെസ്റ്റ്;ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ; കോഹ് ലിയും സര്‍ഫറാസ് ഖാനും ഡക്ക്
X

ബെംഗളൂരു: ന്യൂസിലന്റിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 12 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് 13 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിരാട് കോഹ് ലി, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയായിരുന്നു. യശ്വസി ജയ്‌സ്വാളും (8), റിഷ്ഭ് പന്തും (3) ആണ് ക്രീസിലുള്ളത്. ടിം സൗത്തി, മാറ്റ് ഹെന്ററി, വില്ല്യം റോര്‍ക്കെ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. കഴിഞ്ഞ ദിവസം മഴയെ തുടര്‍ന്ന് മല്‍സരം മാറ്റിവയ്ക്കുകയായിരുന്നു.




Next Story

RELATED STORIES

Share it