Cricket

ലോകകപ്പ്; ഇന്ത്യയെ ഞെട്ടിച്ച് പാകിസ്ഥാന്‍; വന്‍മതിലായി കോഹ്‌ലി

തുടര്‍ന്ന് വന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്ത്യയുടെ വന്‍മതിലാവുകയായിരുന്നു

ലോകകപ്പ്; ഇന്ത്യയെ ഞെട്ടിച്ച് പാകിസ്ഥാന്‍; വന്‍മതിലായി കോഹ്‌ലി
X


ദുബയ്: ലോകക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ ഇന്ത്യാ-പാക് പോരാട്ടത്തില്‍ പാകിസ്ഥാന് ലക്ഷ്യം 152 റണ്‍സ്. തുടക്കം മുതലെ ഇന്ത്യയെ പിടിച്ചുനില്‍ക്കാന്‍ വിടാതെയുള്ള ബൗളിങും ഫീല്‍ഡിങുമാണ് പാക് നിര പുറത്തെടുത്തത്. ക്യാപ്റ്റന്‍ കോഹ്‌ലിയും ഋഷഭ് പന്തുമാണ് ഇന്ത്യയ്ക്കായി ഇന്ന് പിടിച്ചുനിന്നത്.


ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ നടന്ന മല്‍സരത്തില്‍ ഇന്ന് ടോസിന്റെ ഭാഗ്യം പാകിസ്ഥാനൊപ്പമായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു.


രോഹിത്ത് ശര്‍മ്മയുടെ (0) വിക്കറ്റ് ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ നഷ്ടമായിരുന്നു. തുടര്‍ന്ന് ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് മൂന്ന് റണ്‍സെടുത്ത രാഹുലിന്റെ വിക്കറ്റും 2.1 ഓവറില്‍ നഷ്ടപ്പെട്ടു. രണ്ട് വിക്കറ്റും ഷഹീന്‍ അഫ്രീഡിക്കാണ്.


പിന്നീട് വന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്ത്യയുടെ വന്‍മതിലാവുകയായിരുന്നു. ഇതിനിടയില്‍ വന്ന സൂര്യകുമാര്‍ യാദവും 11 റണ്‍സെടുത്ത് പുറത്തായി. കോഹ്‌ലിക്ക് തുണയായി വന്ന ഋഷഭ് പന്ത് 30 പന്തില്‍ 39 റണ്‍സെടുത്ത് പിടിച്ചുനിന്നിരുന്നു.എന്നാല്‍ പന്തിനെ ഷഹദാബ് പുറത്താക്കി. 49 പന്തിലാണ് കോഹ്‌ലി 57 റണ്‍സെടുത്ത് ഇന്ത്യയുടെ രക്ഷകനായി നിന്നത്. കോഹ്‌ലിയുടെ വിക്കറ്റും ഷഹീന്‍ അഫ്രീഡിയാണ് നേടിയത്.


ശേഷം എത്തി 13 പന്തില്‍ 13 റണ്‍സെടുത്ത ജഡേജയ്ക്കും ഇന്ന് നിലയുറപ്പിക്കാന്‍ സാധിച്ചില്ല. പാകിസ്ഥാനെതിരേ മികച്ച റെക്കോഡുള്ള ഹാര്‍ദ്ദിക്ക് പാണ്ഡെയാവട്ടെ 11 റണ്‍സെടുത്ത് മടങ്ങി. ഹാരിസ് റൗഫിന്റെ പന്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ക്യാച്ചെടുക്കുകയായിരുന്നു. ഹസ്സന്‍ അലി രണ്ട് വിക്കറ്റും നേടി.




Next Story

RELATED STORIES

Share it