Cricket

അയ്യരും ഹെറ്റ്‌മെയറും പിടിച്ചുകയറ്റി; ഡല്‍ഹിക്കെതിരേ രാജസ്ഥാന് ലക്ഷ്യം 155 റണ്‍സ്

പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവര്‍ പെട്ടെന്ന് പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായി.

അയ്യരും ഹെറ്റ്‌മെയറും പിടിച്ചുകയറ്റി; ഡല്‍ഹിക്കെതിരേ രാജസ്ഥാന് ലക്ഷ്യം 155 റണ്‍സ്
X


ഷാര്‍ജ: വമ്പന്‍മാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ 154 റണ്‍സിന് പിടിച്ചുകെട്ടി രാജസ്ഥാന്‍ റോയല്‍സ്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹിക്ക് 154 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ടോസ് നേടിയ റോയല്‍സ് ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവര്‍ പെട്ടെന്ന് പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായി. എന്നാല്‍ ശ്രേയസ് അയ്യര്‍ (43) മികച്ച ബാറ്റിങോടെ നിലയുറപ്പിച്ചു. ഋഷഭ് പന്തും (24), ഹെറ്റ്‌മെയറും (28) ഭേദപ്പെട്ട പ്രകടനം നടത്തി.


രാജസ്ഥാനായി മുസ്തഫിസുര്‍, ചേതന്‍ സക്കറിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റും കാര്‍ത്തിക്ക് ത്യാഗി, തേവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റും നേടി.




Next Story

RELATED STORIES

Share it