Cricket

രഞ്ജിയിലും കോഹ്‌ലിക്ക് നിരാശ; ആറ് റണ്‍സെടുത്ത് പുറത്ത്; കുറ്റി തെറിപ്പിച്ചത് ഹിമാന്‍ഷു സാങ്വാന്‍

രഞ്ജിയിലും കോഹ്‌ലിക്ക് നിരാശ; ആറ് റണ്‍സെടുത്ത് പുറത്ത്; കുറ്റി തെറിപ്പിച്ചത് ഹിമാന്‍ഷു സാങ്വാന്‍
X

ന്യൂഡല്‍ഹി: ദേശീയ ടീമിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റിലിറങ്ങിയ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ് ലിക്ക് നിരാശ. 13 വര്‍ഷത്തിന് ശേഷം ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇറങ്ങിയ വിരാട് കോഹ് ലിക്ക് ആറ് റണ്‍സെടുത്ത് പുറത്താവാനായിരുന്നു യോഗം. റെയില്‍വേസിനെതിരായ ആദ്യ ഇന്നിങ്സില്‍ 15 പന്തുകള്‍ മാത്രം നേരിട്ട് ആറു റണ്‍സുമായാണ് കോഹ് ലി മടങ്ങിയത്. ഹിമാന്‍ഷു സാങ്വാന്റെ പന്തില്‍ കോഹ് ലിയുടെ ഓഫ്സ്റ്റമ്പ് പറപറക്കുകയായിരുന്നു.ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടതുകൊണ്ടാണ് കോഹ് ലി ഉള്‍പ്പെടെയുള്ളവര്‍ രഞ്ജിയില്‍ കളിക്കാന്‍ തീരുമാനിച്ചത്. ഇതു പ്രകാരം രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്നു.


2012-ല്‍ ഉത്തര്‍പ്രദേശിനെതിരെ രഞ്ജി കളിച്ച ശേഷം ഇതാദ്യമായാണ് താരം ഡല്‍ഹിക്കായി രഞ്ജി കളിക്കാനിറങ്ങിയത്. അതേസമയം 12 വര്‍ഷങ്ങള്‍ക്കു ശേഷം വിരാട് കോലി രഞ്ജി ട്രോഫി മത്സരം കളിക്കാനിറങ്ങുന്നതു കാണാന്‍ ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെത്തിയത് 15,000-ല്‍ അധികം ആരാധകരാണ്. മത്സരം കാണാന്‍ സൗജന്യമായാണ് ആരാധകരെ സ്റ്റേഡിയത്തിലേക്കു പ്രവേശിപ്പിച്ചത്.



Next Story

RELATED STORIES

Share it