Cricket

ഓവര്‍ ത്രോ വിവാദം; പിഴവ് സമ്മതിച്ച് ധര്‍മ്മസേന

ധര്‍മ്മസേനയുടെ തീരുമാനം തെറ്റാണെന്ന് കാട്ടി മുന്‍ അമ്പയര്‍ ടോഫല്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഫൈനലിലെ 50 ാം ഓവറിലാണ് വിവാദ സംഭവം.

ഓവര്‍ ത്രോ വിവാദം; പിഴവ് സമ്മതിച്ച് ധര്‍മ്മസേന
X

കൊളംബോ: ലോകകപ്പ് 2019 ഇംഗ്ലണ്ട്-ന്യൂസിലന്റ് ഫൈനലിലെ ഓവര്‍ ത്രോ വിവാദത്തില്‍ പിഴവ് സമ്മതിച്ച് അമ്പയര്‍ കുമാര്‍ ധര്‍മ്മസേന.എന്നാല്‍ പിഴവ് സമ്മതിച്ച ധര്‍മ്മസേന അതില്‍ ഖേദമില്ലെന്നും വ്യക്തമാക്കി. ഇപ്പോള്‍ ടിവി റിപ്ലേകള്‍ കാണുമ്പോഴാണ് തന്റെ തീരുമാനത്തിലെ തെറ്റ് മനസ്സിലാവുന്നത്.എന്നാല്‍ ഗ്രൗണ്ടില്‍ ആ സമയം ടി വി റിപ്ലേ ഇല്ലായിരുന്നു. കൂടാതെ തേര്‍ഡ് അംമ്പയറെ സമീപിക്കാനുള്ള നിയമവും ഇല്ലായിരുന്നു. ലെഗ് അമ്പയര്‍, മറ്റ് അമ്പയര്‍മാര്‍, മാച്ച് റഫറി എന്നിവരുമായി ഞാന്‍ സംസാരിച്ചിരുന്നു. അത് എല്ലാവരും കേട്ടതാണ്. ധര്‍മ്മസേന പറഞ്ഞു. എന്നാല്‍ തന്റെ തീരുമാനത്തെ ഐസിസി പ്രശംസിച്ചിരുന്നുവെന്നും ധര്‍മ്മസേന പറഞ്ഞു.

ധര്‍മ്മസേനയുടെ തീരുമാനം തെറ്റാണെന്ന് കാട്ടി മുന്‍ അമ്പയര്‍ ടോഫല്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഫൈനലിലെ 50 ാം ഓവറിലാണ് വിവാദ സംഭവം. ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ അന്‍പതാം ഓവറിലെ നാലാം പന്താണ് കളിയില്‍ വഴിത്തിരിവായത്. ട്രെന്റ് ബോള്‍ട്ട് നാലാം പന്തെറിയുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് മൂന്ന് പന്തില്‍ ഒന്‍പത് റണ്‍സ്. ബോള്‍ട്ടാണ് പന്തെറിയുന്നതെന്നതിനാല്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം അല്‍പ്പം പ്രയാസം തന്നെയായിരുന്നു ആ ലക്ഷ്യം. നാലാം ബോള്‍ സ്‌റ്റോക്ക്‌സ് പായിച്ചത് ഡീപ് മിഡ് വിക്കറ്റിലേക്കായിരുന്നു. പന്ത് ചെന്നത് മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ കൈയിലേക്കും. രണ്ടാം റണ്ണിനു ശ്രമിച്ച സ്‌റ്റോക്‌സിനെ റണ്ണൗട്ടാക്കാനുള്ള ഗുപ്റ്റിലിന്റെ ത്രോ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക് പാഞ്ഞപ്പോള്‍ ഇംഗ്ലണ്ടിന് കിട്ടിയത് ആറ് റണ്‍സ്. രണ്ട് റണ്‍സ് ഓടിയ വകയിലും നാല് റണ്‍സ് ബൗണ്ടറിയില്‍ നിന്നും. ഈ റണ്‍സാണ് മല്‍സരത്തിന്റെ ഗതിമാറ്റിയതും മല്‍സരം സമനിലയില്‍ കലാശിച്ചതും. തുടര്‍ന്ന് സൂപ്പര്‍ ഓവറിലാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്.




Next Story

RELATED STORIES

Share it