Cricket

വിക്കറ്റ് നഷ്ടപ്പെടാതെ റെക്കോഡ് റണ്‍ചേസിങ്; ബാബര്‍-റിസ്വാന്‍ കൂട്ടുകെട്ടില്‍ തിളങ്ങി പാകിസ്താന്‍

62 പന്തിലാണ് ബാബറിന്റെ സെഞ്ചുറി.

വിക്കറ്റ് നഷ്ടപ്പെടാതെ റെക്കോഡ് റണ്‍ചേസിങ്; ബാബര്‍-റിസ്വാന്‍ കൂട്ടുകെട്ടില്‍ തിളങ്ങി പാകിസ്താന്‍
X


കറാച്ചി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20യില്‍ റെക്കോഡ് ജയം കരസ്ഥമാക്കി പാകിസ്താന്‍.ഇംഗ്ലണ്ട് ഉയര്‍ത്തിയ 200 റണ്‍സ് ലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ മൂന്ന് പന്ത് ശേഷിക്കെ പാകിസ്താന്‍ പിന്തുടര്‍ന്നു. സെഞ്ചുറി നേടിയ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം (110*), അര്‍ദ്ധസെഞ്ചുറി (88*) നേടിയ വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ മാസ്റ്റര്‍ ക്ലാസ്സ് പ്രകടനത്തിലായിരുന്നു ആതിഥേയരുടെ ജയം.


62 പന്തിലാണ് ബാബറിന്റെ സെഞ്ചുറി. 66 പന്തില്‍ 11 ഫോറിന്റെയും അഞ്ച് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് ബാബര്‍ 110 റണ്‍സ് നേടിയത്. 51 പന്തിലാണ് റിസ്വാന്റെ നേട്ടം. ട്വന്റിയിലെ അഞ്ചാമത്തെ ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേയും 10 വിക്കറ്റിന്റെ ജയം പാകിസ്താന്‍ നേടിയിരുന്നു. അന്നും ഈ കൂട്ടുകെട്ടാണ് പാകിസ്താന് ജയമൊരുക്കിയത്.ട്വന്റിയില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെയുള്ള പാകിസ്താന്റെ ഉയര്‍ന്ന റണ്‍ ചേസിങ് വിജയമാണിത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലാണ്.




Next Story

RELATED STORIES

Share it