Cricket

ബിജെപി ആധിപത്യത്തിലുള്ള ബിസിസിഐ പാക് ക്രിക്കറ്റിനെ തകര്‍ക്കുന്നു

പാക് ക്രിക്കറ്റിന്റെ നിലവിലെ കമ്മിറ്റിക്ക് ക്രിക്കറ്റിനോട് ആത്മാര്‍ത്ഥ സമീപിനമില്ല.

ബിജെപി ആധിപത്യത്തിലുള്ള ബിസിസിഐ പാക് ക്രിക്കറ്റിനെ തകര്‍ക്കുന്നു
X


കറാച്ചി: ബിജെപി ആധിപത്യത്തിലുള്ള ബിസിസിഐ പാകിസ്താന്‍ ക്രിക്കറ്റിനെ ഇല്ലായ്മ ചെയ്യുകയാണെന്ന് മുന്‍ പാക് ക്രിക്കറ്റ് താരവും മുന്‍ പിസിബി ചെയര്‍മാനുമായ റമീസ് രാജ. പാകിസ്താന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് മികച്ച സാമ്പത്തിക സഹായം ആവശ്യമുണ്ട്. എന്നാല്‍ ഐസിസിയെ പോലും നിയന്ത്രിക്കുന്ന ബിസിസിഐ പാക് ക്രിക്കറ്റിനെ തകര്‍ക്കുകയാണ്. പാകിസ്താന് ലഭിക്കേണ്ട ഫണ്ടുകള്‍ അവര്‍ ഇല്ലാതാക്കുന്നു. മികച്ച താരങ്ങളും ലീഗുകളും പാകിസ്താനില്‍ ഉണ്ട്. എന്നാല്‍ അവയെ മുന്നോട്ട് കൊണ്ടുവരാന്‍ ഐസിസിയുടെ സഹായം ആവശ്യമാണ്. ഇതിന് ബിസിസിഐ തടസ്സം നില്‍ക്കുകയാണ്. ഐസിസിയുടെ ഭൂരിഭാഗം തീരുമാനങ്ങളും ഇന്ത്യയില്‍ നിന്ന് വരുന്നവയാണ്. ഐസിസിയുടെ നേതൃ സ്ഥാനങ്ങളിലേക്ക് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകളില്‍ നിന്നുള്ളവര്‍ വരണമെന്നാണ് തന്റെ ആഗ്രഹം. ഇത് അവരുമായി സംസാരിച്ചിട്ടുണ്ടെന്നും രാജ അറിയിച്ചു. പാക് ക്രിക്കറ്റിന്റെ നിലവിലെ കമ്മിറ്റിക്ക് ക്രിക്കറ്റിനോട് ആത്മാര്‍ത്ഥ സമീപനമില്ല.







Next Story

RELATED STORIES

Share it