Cricket

വനിതാ ട്വന്റി-20 ലോകകപ്പ്: ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ; കിവികള്‍ക്ക് മുന്നില്‍ അടിപതറി

വനിതാ ട്വന്റി-20 ലോകകപ്പ്: ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ; കിവികള്‍ക്ക് മുന്നില്‍ അടിപതറി
X

ദുബായ്: ട്വന്റി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍വി. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 58 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. കിവികള്‍ ഉയര്‍ത്തിയ 160 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 102ന് പുറത്താവുകയായിരുന്നു.42 റണ്‍സുള്ളപ്പോള്‍ മുന്‍നിര താരങ്ങളായ ഷെഫാലി വര്‍മ (2), സ്മൃതി മന്ദാന (12), ഹര്‍മന്‍പ്രീത് കൗര്‍ (15) എന്നിവര്‍ മടങ്ങി. റിച്ച ഘോഷ് (12), ദീപ്തി ശര്‍മ (13) എന്നിവര്‍ക്കും തിളങ്ങാനായില്ല. പിന്നീടെത്തിയ അരുന്ധതി റെഡ്ഡി (1), പൂജ വസ്ത്രകര്‍ (8), ശ്രേയങ്ക പാട്ടീല്‍ (7), രേണുക താക്കൂര്‍ (0) എന്നിവര്‍ക്ക് രണ്ടക്കം പോലും കാണാന്‍ സാധിച്ചില്ല. ആശ ശോഭന (6) പുറത്താവാതെ നിന്നു. 19 ഓവറില്‍ 102ന് ഇന്ത്യയുടെ എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ റോസ്മേരി മെയ്റാണ് ഇന്ത്യയെ തകര്‍ത്തത്. ലിയ തഹുഹു മൂന്ന് വിക്കറ്റ് വീഴ്ത്തി. 15 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ സോഫി ഡിവൈന്റെ (57) ഇന്നിംഗ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സൂസി ബെയ്റ്റ്സ് (27), ജോര്‍ജിയ പ്ലിമ്മര്‍ (34) എന്നിവരും കിവികള്‍ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

ഇന്ത്യയ്ക്കായി രേണുക സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. മലയാളി താരം ആശ ശോഭന നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മറ്റൊരു മലയാളി താരം സജന സജീവന് പ്ലേയിംഗ് ഇലവനില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല.




Next Story

RELATED STORIES

Share it