Cricket

കിവികളെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍

സെമിയില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമാണ് ഇംഗ്ലണ്ട്. 305 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലന്റിനെ 45 ഓവറില്‍ 186 റണ്‍സിന് ഇംഗ്ലണ്ട് പുറത്താക്കി.

കിവികളെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍
X

ഡേറം: ന്യൂസിലന്റിനെ 119 റണ്‍സിന് തോല്‍പ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമാണ് ഇംഗ്ലണ്ട്. 305 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലന്റിനെ 45 ഓവറില്‍ 186 റണ്‍സിന് ഇംഗ്ലണ്ട് പുറത്താക്കി. ടോം ലതാം (57) ഒഴികെ ഒരു താരത്തിന് ന്യൂസിലന്റ് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഇംഗ്ലണ്ട് ബൗളിങിന് മുന്നില്‍ കിവി ബാറ്റ്‌സ്മാന്‍മാര്‍ തകരുകയായിരുന്നു. വിജയത്തിനായുള്ള നേരിയ പരിശ്രമം പോലും ന്യൂസിലന്റ് നിരയില്‍നിന്നുണ്ടായില്ല. ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വോക്‌സ്, ആര്‍ച്ചര്‍, പ്ലങ്കറ്റ്, റാഷിദ്, സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബെയ്‌സ്‌റ്റോയുടെ സെഞ്ചുറി (106) പിന്‍ബലത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തു.

ജേസണ്‍ റോയി 60 റണ്‍സെടുത്തു. കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ ബോള്‍ട്ട്, ഹെന്ററി, നീഷാം എന്നിവരടങ്ങുന്ന ന്യൂസിലന്റ് ബൗളിങ് നിര രണ്ട് വിക്കറ്റ് വീതം നേടി പിടിച്ചുകെട്ടുകയായിരുന്നു. 1992 ന് ശേഷം ഇംഗ്ലണ്ട് ആദ്യമായാണ് സെമിയില്‍ പ്രവേശിക്കുന്നത്. അതിനിടെ തോല്‍വിയോടെ ന്യൂസിലന്റിന്റെ സെമിപ്രവേശനം തുലാസിലായിരിക്കുകയാണ്. നാളെ നടക്കുന്ന ബംഗ്ലാദേശ് പാകിസ്താന്‍ മല്‍സരത്തില്‍ ബംഗ്ലാദേശ് ജയിക്കുകയാണെങ്കില്‍ ന്യൂസിലന്റിന് നാലാമതായി ഫിനിഷ് ചെയ്ത് സെമിയില്‍ പ്രവേശിക്കാം. പാകിസ്താന്‍ വന്‍ മാര്‍ജിനില്‍ ജയിക്കുകയാണെങ്കില്‍ പാകിസ്താന് സെമിയില്‍ പ്രവേശിക്കാം. ചെറിയ മാര്‍ജിനിലാണ് പാകിസ്താന്റെ ജയമെങ്കില്‍ റണ്‍റേറ്റ് അടിസ്ഥാനത്തിലാവും നാലാമത്തെ ടീമിനെ തിരഞ്ഞെടുക്കുക.

Next Story

RELATED STORIES

Share it