- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തര്‍ ലോകകപ്പ് ഡ്രോ ഇന്ന്; ആവേശത്തോടെ ഫുട്ബോള്‍ ലോകം
പോട്ട് 1: ഖത്തര്‍, ബ്രസീല്‍, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്പെയിന്, പോര്‍ച്ചുഗല്‍
ഫുട്ബോള്‍ ലോകം ആകാംഷയോടെ കാത്തിരുന്ന ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് പ്രഖ്യാപനം ഇന്ന് രാത്രി 9.30ന് നടക്കും. ആരാധകരുടെ ഇഷ്ട ടീമുകളുടെ എതിരാളികളെയാണ് ഏവരും കാത്തിരിക്കുന്നത്. 27 ടീമുകള്‍ക്കാണ് നിലവില്‍ യോഗ്യത ലഭിച്ചത്. അഞ്ച് ടീമുകള്‍ കൂടി യോഗ്യതയ്ക്കായി നില്‍ക്കുന്നുണ്ട്. നിലവിലെ ഫിഫാ റാങ്കിങ് അനുസരിച്ച് നാല് പോട്ടുകളായിട്ടാണ് ഗ്രൂപ്പുകളെ തരം തിരിച്ചിരിക്കുന്നത്.
പോട്ട് 1: ഖത്തര്‍, ബ്രസീല്‍, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്പെയിന്, പോര്‍ച്ചുഗല്‍
പോട്ട് 2. ഹോളണ്ട്, ഡെന്മാര്ക്ക്, മെക്സിക്കോ, ജര്‍മ്മനി, യുഎസ്എ, ഉറുഗ്വെ, സ്വിറ്റ്സര്‍ലന്റ്, ക്രൊയേഷ്യ.
പോട്ട് 3. സെനഗല്‍, ഇറാന്, ജപ്പാന്, മൊറോക്കോ, സെര്‍ബിയ, പോളണ്ട്, കൊറിയ, ടുണീഷ്യ.
പോട്ട് 4. കാനഡ, കാമറൂണ്‍, ഇക്വഡോര്‍, സൗദി അറേബ്യ, ഘാന, മൂന്ന് പ്ലേ ഓഫ് വിജയികള്‍.
ആദ്യമായാണ് യോഗ്യത പൂര്‍ത്തിയാക്കാതെ നറുക്കെടുപ്പ് നടക്കുന്നത്. യൂറോപ്പില്‍ ജൂണില്‍ നടക്കുന്ന പ്ലേ ഓഫില്‍ സ്കോട്ട്ലന്റ് ഉക്രെയ്നുമായി നേരിടും. ഈ മല്‍സരത്തിലെ വിജയികള്‍ വെയ്ല്‍സിനെ നേരിടും. ഇതിലെ വിജയികള്‍ക്ക് യോഗ്യത നേടാം. മറ്റൊരു പ്ലേ ഓഫില്‍ ന്യൂസിലന്റ് കോസ്റ്റോറിക്കയെ നേരിടും. ഏഷ്യന്‍ പ്ലേ ഓഫില്‍ ഓസ്ട്രേലിയ യുഎഇയുമായി ഏറ്റുമുട്ടും. ഇതിലെ വിജയികള്‍ ലാറ്റിന്‍ അമേരിക്കയില്‍ നിന്നും വരുന്ന പെറുവിനോടും ഏറ്റുമുട്ടും. മാര്‍ച്ചില്‍ നടന്ന പ്ലേ ഓഫിലൂടെയാണ് പോളണ്ടും പോര്‍ച്ചുഗലും യോഗ്യത നേടിയത്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് ലോകകപ്പ്.
32 teams. 1 ball to make their dreams a reality ⚽
— FIFA World Cup (@FIFAWorldCup) March 30, 2022
Introducing Al Rihla, the #OfficialMatchBall of the 2022 #WorldCup
The countdown to Qatar starts now#Qatar2022 | @adidasfootball pic.twitter.com/LauuuVSO8h
RELATED STORIES
കലാപം; മണിപ്പൂരിലെ ഏഴ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ഡാറ്റ...
21 Nov 2024 5:56 AM GMTമഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി മുന്നിലെന്ന് എക്സിറ്റ് പോൾ പ്രവചനം
20 Nov 2024 2:21 PM GMTമഹാരാഷ്ട്രയിലെ രാജുരാ നിയോജക മണ്ഡലത്തില്‍നിന്ന് 60 ലക്ഷം രൂപ പിടികൂടി...
20 Nov 2024 9:00 AM GMTപ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ വി ടി രാജശേഖർ അന്തരിച്ചു
20 Nov 2024 7:18 AM GMTആൻ്റണി രാജു വിചാരണ നേരിടണം: തൊണ്ടിമുതൽ കേസിൽ സുപ്രിം കോടതി
20 Nov 2024 6:32 AM GMTമുസ്ലിം വനിതകളുടെ ബുര്‍ഖ നീക്കി ബൂത്തില്‍ പരിശോധന വേണ്ട';...
19 Nov 2024 12:35 PM GMT