Feature

ഇനി 20 നാള്‍; ടോക്കിയോയില്‍ ഇവര്‍ ഇന്ത്യക്ക് വേണ്ടി ഇറങ്ങും

ഇക്കുറി ഇന്ത്യ 115 താരങ്ങളെയാണ് ടോക്കിയോയിലേക്ക് അയക്കുന്നത്.

ഇനി 20 നാള്‍; ടോക്കിയോയില്‍ ഇവര്‍ ഇന്ത്യക്ക് വേണ്ടി ഇറങ്ങും
X

ടോക്കിയോ: ലോക കായിക മാമാങ്കത്തിന് തിരി തെളിയാന്‍ ഇനി 20 നാള്‍. ജപ്പാനിലെ ടോക്കിയോ ആണ് ഇത്തവണത്തെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് . കൊവിഡിനെ തുടര്‍ന്നാണ് 2020ല്‍ നടക്കേണ്ട ഒളിംപിക്‌സ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. പല പ്രമുഖ താരങ്ങള്‍ക്ക് യോഗ്യത നേടാനാവാതെ പിന്‍മാറേണ്ടി വന്നു. ചിലര്‍ക്ക് പരിക്കും വില്ലനായി. ജിംനാസ്റ്റിക് താരം ദീപാ കര്‍മാകര്‍, ബോക്‌സിങ് താരം ഗൗരവ് സോളങ്കി , ഗുസ്തി താരം സാക്ഷി മാലിക്, ബാഡ്മിന്റണ്‍ താരങ്ങളായ കിഡംബി ശ്രീകാന്ത്, സൈനാ നെഹ് വാള്‍ എന്നിവരാണ് ഇക്കുറി ടോക്കിയോയിലേക്ക് നറുക്ക് നഷ്ടപ്പെട്ടവര്‍.


ഇക്കുറി ഇന്ത്യ 115 താരങ്ങളെയാണ് ടോക്കിയോയിലേക്ക് അയക്കുന്നത്. വന്‍ പ്രതീക്ഷയിലാണ് പകുതിയോളം താരങ്ങളും. കഴിഞ്ഞ ദിവസമാണ് 115 താരങ്ങളുടെ അന്തിമ ലിസ്റ്റ് പുറത്ത് വിട്ടത്. ഏറ്റവും കൂടുതല്‍ മെഡല്‍ പ്രതീക്ഷയുള്ള ഇനമാണ് അമ്പെയ്ത്ത്. അമ്പെയ്ത്തില്‍ നാല് പേരാണ് വിവിധയിനങ്ങളിലായി ഇറങ്ങുന്നത്. ദീപികാ കുമാരി, വ്യക്തി ഗതാ ഇനം. പുരുഷ വിഭാഗത്തില്‍ അതാനു ദാസ്, തരുണ്‍ ദീപ് റായ്, പ്രവീണ്‍ യാദവ് എന്നിവര്‍ മാറ്റുരയ്ക്കും. ദീപികാ കുമാരി മികസ്ഡ് ഡബിള്‍സിലും പങ്കെടുക്കും.


അത്‌ലറ്റിക്‌സില്‍ 19 പേര്‍ പങ്കെടുക്കും.


എം പി ജാബിര്‍-പുരുഷവിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സ്.


മുഹമ്മദ് അനസ് യഹിയ, നോവ നിര്‍മല്‍ ടോം, അമോജ് ജേക്കബ്, അരോകിയാ രാജീവ് -400 മീറ്റര്‍ റിലേ.


സന്ദീപ് കുമാര്‍, രാഹുല്‍ രോഹില, കെ ടി ഇര്‍ഫാന്‍-20 കിമി നടത്തം.


അവിനാഷ് സേബിള്‍-300 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്.


ദ്യുതി ചന്ദ്-വനിതകളുടെ 100 മീറ്റര്‍, 200 മീറ്റര്‍.


പ്രയങ്കാ ഗോസ്വാമി, ഭാവ്‌നാ ജാട്ട്-20 കിമി റേസ് വാക്ക്.


ഫീല്‍ഡ് ഇവന്റസ് വിഭാഗത്തില്‍ നീരജ് ചോപ്ര, ശിവ്പാല്‍ സിങ് എന്നിവര്‍ പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ മല്‍സരിക്കും. ലോങ്ജംമ്പില്‍ മുരളി ശങ്കര്‍ മാറ്റുരയ്ക്കുമ്പോള്‍ ഷോട്ട്പുട്ടില്‍ തജീന്ദ്രപാല്‍ സിങ് ഇറങ്ങും.


കമല്‍പ്രീത് കൗര്‍, സീമാ പൂനിയാ എന്നിവര്‍ വനിതാ ഡിസ്‌കസ് ത്രോയില്‍ മല്‍സരിക്കും. ജാവലിന്‍ ത്രോയില്‍ അനു റാണി പങ്കെടുക്കും.


ബാഡ്മിന്റണില്‍ നാല് പേരാണ് ഇറങ്ങുന്നത്. പുരുഷ സിംഗിള്‍സില്‍ സായ് ബി പ്രണീത്, പുരുഷ ഡബിള്‍സില്‍ സാത്വിക് സായി രാജ്, ചിരാഗ് ഷെട്ടി. വനിതാ സിംഗിള്‍സില്‍ പി വി സിന്ധു.


ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയുള്ള വിഭാഗമാണ് ബോക്‌സിങ്. ബോക്‌സിങില്‍ ഒമ്പത് പേരാണ് ഇന്ത്യയ്ക്കായി ഇറങ്ങുന്നത്. ലോക ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇവര്‍ എത്തുന്നത്. അമിത് പംഗല്‍, മനീഷ് കൗഷിക്ക്, വികാസ് കിഷന്‍, ആശിഷ് കുമാര്‍, സതീഷ് കുമാര്‍, മേരി കോം, സിമ്രാന്‍ ജിത്ത് കൗര്‍, ലോവലിനാ ബോര്‍ഗോഹെയ്ന്‍ , പൂജാ റാണി.


ഗോള്‍ഫില്‍ മൂന്ന് പേരാണ് ഇക്കുറി ഇറങ്ങുന്നത്. അനിര്‍ബന്‍ ലഹിരി, ഉദയന്‍ മാനെ, അദിതി അശോക്.


ഫെന്‍സിങില്‍ ആദ്യമായാണ് ഇന്ത്യന്‍ താരം ഇറങ്ങുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സിഎ ഭവാനി ദേവിയാണ് താരം. അശ്വാഭ്യാസത്തില്‍ ഫൗദ് മിര്‍സ ഇറങ്ങും. ആദ്യമായാണ് ഇന്ത്യ ഈയിനത്തില്‍ ഒരു താരത്തെ വിടുന്നത്.


ജിംനാസ്റ്റിക്‌സില്‍ പ്രണതി നായക മല്‍സരിക്കും. ജൂഡോയില്‍ സുശീലാ ദേവി ഇറങ്ങും.റോവിങില്‍ അര്‍ജുന്‍ ലാല്‍, അരവിന്ദ് സിങ് എന്നിവര്‍ മല്‍സരിക്കും. സെയ്‌ലിങില്‍ വിഷ്ണു ശരവണന്‍, കെ സി ഗണപതി, വരുണ്‍ തക്കര്‍ എന്നിവരും വനിതാ താരമായ നേത്ര കുമാരനും മല്‍സരിക്കും.


മറ്റൊരു മെഡല്‍ പ്രതീക്ഷയുള്ള ഇനമാണ് ഷൂട്ടിങ്. 15 പേര്‍ ഈയിനത്തില്‍ ഇറങ്ങും. ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ദീപക് കുമാര്‍, അപൂര്‍വി ചന്ദേല, എളവെനില്‍ വലാരിവന്‍, സൗരഭ് ചൗധരി, അഭിഷേക് വര്‍മ്മ, മനു ഭേക്കര്‍, യശസ്വിനി സിങ് ദേസ്വാള്‍, സഞ്ജീവ് രജ്പുത്, ഐശ്വരി പ്രതാപ് സിങ് തോമര്‍, അഞ്ജും മൗഡ്ഗില്‍, തേജശ്വിനി സാവന്ത്,മനു ഭേക്കര്‍, രാഹി സര്‍ണോബട്ട്, അഭിഷേക് വര്‍മ്മ.


നീന്തലില്‍ ശ്രീഹരി നടരാജ്, സാജന്‍ പ്രകാശ്, മാന പട്ടേല്‍.


ടേബിള്‍ ടെന്നിസ് സത്യന്‍ ഗ്നാശേഖരന്‍, അചന്ദാ ശരത് കമാല്‍, മാനിക ബത്ര, സുതീര്‍ഥ മുഖര്‍ജി. ടെന്നിസില്‍ സാനിയാ മിര്‍സാ-അങ്കിതാ റെയ്‌നാ സഖ്യം ഇറങ്ങും.


ഭാരോദ്വഹനത്തില്‍ മീരാ ഭായ് ചാനു മല്‍സരിക്കും. മറ്റൊരു മെഡല്‍ പ്രതീക്ഷയുള്ള ഇനം ഗുസ്തിയാണ്. ഗുസ്തിയില്‍ ഏഴ് പേര്‍ മല്‍സരിക്കും. രവികുമാര്‍ ദഹിയ, ബജ്രഗ പൂനിയ, ദീപക് പൂനിയ, സീമ ബിസ്ല, വിനേഷ് ഫോഗട്ട്, അന്‍ഷു മാലിക്ക്.


ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ - വനിതാ ടീമും കളിക്കും.




Next Story

RELATED STORIES

Share it