Football

ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസവും തിരിച്ചടിയും; ദിമിയുടെ പരിക്ക് സാരമുള്ളതല്ല; ലെസ്‌കോവിച്ച് അടുത്ത മല്‍സരത്തിനില്ല

ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസവും തിരിച്ചടിയും; ദിമിയുടെ പരിക്ക് സാരമുള്ളതല്ല; ലെസ്‌കോവിച്ച് അടുത്ത മല്‍സരത്തിനില്ല
X

പനാജി: ഐഎസ്എല്ലിലെ അടുത്ത മല്‍സരത്തില്‍ എഫ് സി ഗോവയ്‌ക്കെതിരേ ഇറങ്ങുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സി തിരിച്ചടിയും ആശ്വാസവും. സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ദിയമന്റകോസ് ഗോവയ്ക്ക് എതിരെ കളിക്കും. പരിക്ക് കാരണം ദിമി ചെന്നൈയിന് എതിരെ കളിച്ചിരുന്നില്ല. ദിമിയുടെ പരിക്ക് അത്ര സാരമുള്ളതല്ല എന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിമി ഇല്ലാത്തത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അറ്റാക്കിനെ അവസാന മത്സരത്തില്‍ ദുര്‍ബലമാക്കിയിരുന്നു. ഈ സീസണില്‍ 8 ഗോളുകളും 2 അസിസ്റ്റും ദിമി ഐ എസ് എല്ലില്‍ നേടിയിട്ടുണ്ട്. ഇതിനകം തന്നെ അറ്റാക്കില്‍ ലൂണയെയും പെപ്രയെയും നഷ്ടപ്പെട്ട അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉള്ളത്. ഫെബ്രുവരി 25നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഗോവ പോരാട്ടം നടക്കുന്നത്.

ചെന്നൈയിന് എതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ പരിക്കേറ്റ ലെസ്‌കോവിച് അടുത്ത മല്‍സരത്തില്‍ കളിക്കില്ല. ടെസ്റ്റ് റിസള്‍ട്ടുകള്‍ വന്ന ശേഷം മാത്രമെ ലെസ്‌കോ ഇനി എന്ന് കളിക്കും എന്ന് വ്യക്തമാവുകയുള്ളൂ. ചെന്നൈയിന് എതിരായ മത്സരത്തില്‍ സച്ചിന്‍ സുരേഷിനും പരിക്കേറ്റിരുന്നു. താരവും അടുത്ത മത്സരത്തില്‍ ഉണ്ടാവില്ല. സച്ചിന്‍ സുരേഷിന് ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.താരം ദീര്‍ഘകാലം പുറത്തിരിക്കേണ്ടിവരും.




Next Story

RELATED STORIES

Share it