Football

അശ്‌റഫ് ഹക്കീമിക്കെതിരേ ബലാത്സംഗ കുറ്റം ചുമത്തി ഫ്രഞ്ച് പ്രോസിക്യൂട്ടര്‍

ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് സംഭവം.

അശ്‌റഫ് ഹക്കീമിക്കെതിരേ ബലാത്സംഗ കുറ്റം ചുമത്തി ഫ്രഞ്ച് പ്രോസിക്യൂട്ടര്‍
X


പാരിസ്: ബലാത്സംഗക്കേസില്‍ അന്വേഷണം നേരിടുന്ന പിഎസ്ജി-മൊറോക്കന്‍ താരം അശ്‌റഫ് ഹക്കീമിക്കെതിരേ ബലാത്സംഗ കുറ്റം ചുമത്തി ഫ്രഞ്ച് പ്രോസിക്യുട്ടര്‍. കേസുമായി ബന്ധപ്പെട്ട് താരത്തെ ഉടന്‍ ചോദ്യം ചെയ്യും. താരത്തെ നിരീക്ഷിച്ചുവരികയാണ്. ഇരയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന കാര്യവും പോലിസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ആരോപണവുമായി ബന്ധപ്പെട്ട് ഹക്കീമിയും പിഎസ്ജിയും പ്രതികരിച്ചിട്ടില്ല.


യുവതി പരാതി കൊടുക്കാന്‍ വിസമ്മതിച്ചെങ്കിലും പാരിസീലെ പബ്ലിക്ക് പ്രോസിക്യുട്ടര്‍ സ്വമേധയാ കേസ്സെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാരിസിലെ ഹക്കീമിയുടെ വീട്ടില്‍ വച്ചാണ് സംഭവം. താരം ഇന്‍സ്റ്റഗ്രാം വഴിയാണ് 24കാരിയായ യുവതിയെ പരിചയപ്പെട്ടത്. യുവതിയുടെ സമ്മതമില്ലാതെയാണ് പീഢനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് യുവതിയുടെ സുഹൃത്ത് ഹക്കീമിയുടെ വീട്ടിലെത്തിയ യുവതിയെ കൊണ്ടുപോവുകയായിരുന്നു. യുവതിക്ക് പരാതിയില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോവാനായിരുന്നു പാരിസ് പബ്ലിക്ക് പ്രോസിക്യുട്ടറുടെ ഓഫിസിന്റെ തീരുമാനം.ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് സംഭവം.









Next Story

RELATED STORIES

Share it