Football

ഹാലന്റിനെ വേണ്ട, ലെവന്‍ഡോസ്‌കിയുണ്ട്-ബയേണ്‍ മ്യൂണിക്ക്

എന്നാല്‍ ഇത് നിഷേധിച്ചിരിക്കുകയാണ് ക്ലബ്ബ്.

ഹാലന്റിനെ വേണ്ട, ലെവന്‍ഡോസ്‌കിയുണ്ട്-ബയേണ്‍ മ്യൂണിക്ക്
X


ബെര്‍ലിന്‍: സമ്മര്‍ സീസണില്‍ കൂടുതല്‍ ക്ലബ്ബുകള്‍ ഇത്തവണ നോട്ടമിട്ട താരമാണ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ് സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്റ്. എന്നാല്‍ യൂറോപ്പിലെ നമ്പര്‍ വണ്‍ ടീമായ ബയേണ്‍ മ്യൂണിക്ക് താരത്തിനായി രംഗത്തുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് നിഷേധിച്ചിരിക്കുകയാണ് ക്ലബ്ബ്. ലോകത്തിലെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ ലെവന്‍ഡോസ്‌കിയുള്ളപ്പോള്‍ ഹാലന്റിനെ വേണ്ടെന്നാണ് ബയേണ്‍ സിഇഒ കാള്‍ ഹെയ്ന്‍സ് വ്യക്തമാക്കിയത്. ലെവന്‍ഡോസ്‌കിയെ കൂടാതെ ബയേണിന് ലോകത്തിലെ ശക്തരായ താരങ്ങളുണ്ടെന്നും സിഇഒ അറിയിച്ചു. ഹാലന്റിനായി മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവര്‍ മുന്‍പന്തിയിലുണ്ട്.




Next Story

RELATED STORIES

Share it