Football

ബിജോയ് വര്‍ഗ്ഗീസ് ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ പുതുക്കി; ജിങ്കന്റെ 21ാം നമ്പര്‍ ജെഴ്‌സി അണിയും

എന്നാല്‍ ഈ നമ്പര്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചെടുത്തു.

ബിജോയ് വര്‍ഗ്ഗീസ് ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ പുതുക്കി; ജിങ്കന്റെ 21ാം നമ്പര്‍ ജെഴ്‌സി അണിയും
X



കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ 2025 വരെ നീട്ടി മലയാളി താരം ബിജോയ് വര്‍ഗ്ഗീസ്. 22 കാരനായ ബിജോയ് വര്‍ഗ്ഗീസ് ബ്ലാസ്‌റ്റേഴ്‌സില്‍ അടുത്ത സീസണ്‍ മുതല്‍ 21ാം നമ്പര്‍ ജെഴ്‌സി അണിയും. എടികെ മോഹന്‍ ബഗാന്റെ താരമായ സന്ദേശ് ജിങ്കന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കുമ്പോള്‍ അണിഞ്ഞ ജെഴ്‌സിയാണ് 21ാം നമ്പര്‍. ജിങ്കന്‍ ക്ലബ്ബ് വിട്ടതിന് ശേഷം താരത്തോടുള്ള ആദരസൂചകമായി 21ാം നമ്പര്‍ റിട്ടയര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ നമ്പര്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചെടുത്തു.


ഈ സീസണിലെ ബ്ലാസ്റ്റേഴിനെതിരായ മല്‍സരത്തെ മോശം രീതിയില്‍ ജിങ്കന്‍ പരാമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് താരത്തിനെതിരേ ബ്ലാസ്റ്റേഴ്‌സും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും രംഗത്ത് വന്നിരുന്നു.




Next Story

RELATED STORIES

Share it