Football

കോപ്പയില്‍ കലമുടച്ച് ബ്രസീല്‍; കോസ്‌റ്റോറിക്കന്‍ ഗോള്‍ വല ഭേദിച്ചില്ല; വമ്പന്‍മാരായി കൊളംബിയ

കോപ്പയില്‍ കലമുടച്ച് ബ്രസീല്‍; കോസ്‌റ്റോറിക്കന്‍ ഗോള്‍ വല ഭേദിച്ചില്ല; വമ്പന്‍മാരായി കൊളംബിയ
X

ഫ്ളോറിഡ: കോപ്പ അമേരിക്കയിലൂടെ തിരിച്ചുവരവിനൊരുങ്ങിയ ബ്രസീലിന് കോസ്‌റ്റോറിക്കയുടെ സമനില കുരുക്ക്. മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ ഒന്നിനെതിരെ രണ്ട് ഗോളിന് പരാഗ്വെയെ മറികടന്നു. ഡാനിയേല്‍ മുനോസ്, ജെഫേഴ്സണ്‍ ലെര്‍മ എന്നിവരാണ് കൊളംബിയയുടെ ഗോള്‍ നേടിയത്. ജൂലിയോ എന്‍സിസോയുടെ വകയായിരുന്നു പരാഗ്വെയുടെ ആശ്വാസഗോള്‍. ജയത്തോടെ കൊളംബിയ ഗ്രൂപ്പില്‍ ഒന്നാമതെത്തി. ബ്രസീല്‍ പിന്നിലുണ്ട്.

കോസ്റ്ററിക്കയ്ക്കെതിരെ ബ്രസീലിന് തന്നെയായിരുന്നു മുന്‍തൂക്കം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ബ്രസീലിന് തന്നെയായിരുന്നു കാനറികള്‍ക്ക് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മ ബ്രസീലിനെ വലച്ചു. കോസ്റ്ററിക്കന്‍ പ്രതിരോധവും ഗോള്‍ കീപ്പറും കട്ടയ്ക്ക് നിന്നതോടെ ബ്രസീലിന് സമനില വഴങ്ങേണ്ടിവന്നു. 33-ാം മിനിറ്റില്‍ മര്‍ക്വിഞ്ഞോസിലൂടെ ബ്രസീല്‍ ലീഡെടുത്തതാണ്. എന്നാല്‍ ദീര്‍ഘനേരത്തെ വാര്‍ പരിശോധനയ്ക്ക് ശേഷം ഗോള്‍ നിഷേധിച്ചു.




നെയ്മറിന്റെ അഭാവത്തില്‍ ബ്രസീല്‍ താളം കണ്ടെത്താന്‍ നന്നായി ബുദ്ധിമുട്ടി. മത്സരം കാണാന്‍ നെയ്മറും സ്റ്റേഡിയത്തിലുണ്ടായിരുന്നു. വിനീഷ്യസ്, റോഡ്രിഗോ, റാഫീഞ്ഞ എന്നിവരെ മുന്നേറ്റത്തില്‍ അണിനിരത്തിയിട്ടും ബ്രസീലിന് ഒരു ഗോള്‍ നേടാന്‍ സാധിച്ചില്ല. 19 ഷോട്ടുകളാണ് ബ്രസീല്‍ തൊടുത്തത്. ഇതില്‍ മൂന്നെണ്ണം മാത്രമാണ് ഗോള്‍ കീപ്പറെ പരീക്ഷിച്ചത്. മത്സരത്തിന്റെ 74 ശതമാനവും പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നു. 29ന് പരാഗ്വെയ്ക്കെതിരെയാണ് ബ്രസീലിന്റെ മത്സരം.

പരാഗ്വെയ്ക്കെതിരെ ആദ്യ പകുതിയിലായിരുന്നു കൊളംബയിയുടെ രണ്ട് ഗോളുകളും. ജെയിംസ് റൊഡ്രിഗസാണ് രണ്ട് ഗോളുകള്‍ക്കും വഴിയൊരിക്കിയത്. 32-ാം മിനിറ്റിലായിരുന്നു മുനോസിന്റെ ഗോള്‍. പത്ത് മിനിറ്റുകള്‍ക്ക് ശേഷം ലെര്‍മ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 69-ാം മിനിറ്റിലാണ് പരാഗ്വെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.




Next Story

RELATED STORIES

Share it