Football

കോപ്പ അമേരിക്ക ബ്രസീല്‍ പാടുപെടും; കൊളംബിയ പിടിച്ചുകെട്ടി; ക്വാര്‍ട്ടറില്‍ ഉറുഗ്വെ പരീക്ഷണം

കോപ്പ അമേരിക്ക ബ്രസീല്‍ പാടുപെടും; കൊളംബിയ പിടിച്ചുകെട്ടി; ക്വാര്‍ട്ടറില്‍ ഉറുഗ്വെ പരീക്ഷണം
X

സാന്റാ ക്ലാര: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന് സമനില കുരുക്ക്. ഇന്നു പുലര്‍ച്ചെ നടന്ന ബ്രസീല്‍ -കൊളംബിയ മത്സരം സമനിലയില്‍ അവസാനിച്ചു. കളിയുടെ 12ാം മിനിറ്റില്‍ ബ്രസീലിനു വേണ്ടി റാഫീഞ്ഞോ ഗോള്‍ നേടിയെങ്കിലും ആദ്യപകുതിയില്‍ അനുവദിച്ച അധികസമയത്തിലെ രണ്ടാം മിനിറ്റില്‍ കൊളംബിയയുടെ ഡാനിയേല്‍ മുനോസ് ഗോള്‍ തിരിച്ചടിച്ചു. ഇതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ ബ്രസീല്‍ അവസാന എട്ടില്‍ ഇടം പിടിച്ചു. ഗ്രൂപ്പ് ജേതാക്കളായ കൊളംബിയ ക്വാര്‍ട്ടറില്‍ പനാമയെയും ബ്രസീല്‍ ഉറുഗ്വായെയും നേരിടും.


ഇന്നു നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ബ്രസീലിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന് റഫറി മഞ്ഞ ക്കാര്‍ഡു നല്‍കി. അടുത്ത മത്സരത്തില്‍ താരത്തിന് ഗ്രൗണ്ടിലിറങ്ങാനാവില്ല. പരാഗ്വെയ്‌ക്കെതിരേയും വിനീഷ്യസിന് മഞ്ഞകാര്‍ഡ് ലഭിച്ചിരുന്നു.



Next Story

RELATED STORIES

Share it