Football

റോണോ വലിച്ചെറിഞ്ഞ ആംബാന്‍ഡിന്റെ വില 7,000 യൂറോയും കടന്നു

മല്‍സര ശേഷം സെക്യുരിറ്റി ജീവനക്കാരാണ് ഈ ബാന്റ് എടുത്ത് ജീവകാരുണ്യ കൂട്ടായ്മക്ക് നല്‍കിയത്.

റോണോ വലിച്ചെറിഞ്ഞ ആംബാന്‍ഡിന്റെ വില 7,000 യൂറോയും കടന്നു
X


ടൂറിന്‍: ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വലിച്ചെറിഞ്ഞ ആംബാന്റിന്റെ വില 7,000 യൂറോയും കടന്നു. സെര്‍ബിയയിലെ ഒരു ജീവകാരുണ്യ സംഘടനയാണ് ആംബാന്റ് ഓണ്‍ലൈനില്‍ ലേലത്തില്‍ വച്ചത്. റൊണാള്‍ഡോ വലിച്ചെറിഞ്ഞ ആംബാന്റ് ആറു മാസം പ്രായമുള്ള ഒരു കുട്ടിയുടെ ചികില്‍സയ്ക്കുള്ള പണത്തിനായാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. ഗാവ്‌റിലോ ദര്‍ദൈവി എന്ന കുട്ടിയുടെ ഗുരുതരരോഗത്തിന്റെ ചികില്‍സയ്ക്കായി പണം സ്വരൂപിക്കാനാണ് ആംബാന്റ് ലേലത്തില്‍ വച്ചത്. ഇതിനോടകം ആംബാന്‍ഡിന് 7,000 യൂറോയോളം ലഭിച്ചു. സെര്‍ബിയ-പോര്‍ച്ചുഗല്‍ മല്‍സരത്തില്‍ റഫറി ഗോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് റൊണാള്‍ഡോ ആംബാന്റ് വലിച്ചെറിഞ്ഞിരുന്നു. മല്‍സര ശേഷം സെക്യുരിറ്റി ജീവനക്കാരാണ് ഈ ബാന്റ് എടുത്ത് ജീവകാരുണ്യ കൂട്ടായ്മക്ക് നല്‍കിയത്. റഫറിയുടെ നടപടിയില്‍ രോഷാകുലനായി റോണോ കളം വിടുകയും ചെയ്തിരുന്നു.




Next Story

RELATED STORIES

Share it