Football

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ സെവനപ്പ്; ഫിര്‍മിനോയ്ക്കും സലാഹിനും ഡബിള്‍

ഫിര്‍മിനോ, മുഹമ്മദ് സലാഹ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ സെവനപ്പ്; ഫിര്‍മിനോയ്ക്കും സലാഹിനും ഡബിള്‍
X


ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഏഴു ഗോള്‍ ത്രില്ലര്‍ ജയം. ക്രിസ്റ്റല്‍ പാലസിനെതിരേയാണ് എതിരില്ലാത്ത ഏഴ് ഗോള്‍ ലിവര്‍പൂള്‍ അടിച്ചെടുത്തത്. ജയത്തോടെ ലിവര്‍പൂള്‍ ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബ്രസീലിയന്‍ താരം ഫിര്‍മിനോ, മുഹമ്മദ് സലാഹ് എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ സാദിയോ മാനെ, ഹെന്‍ഡേഴ്‌സണ്‍, മിനാമിനോ എന്നിവര്‍ ഓരോ ഗോളും നേടി. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി സതാംപ്ടണിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. തുടര്‍ച്ചയായി തോല്‍വിയേറ്റുവാങ്ങുന്ന ആഴ്‌സണല്‍ ഇന്ന് വീണ്ടും തോറ്റു. രണ്ടാം സ്ഥാനക്കാരായ എവര്‍ട്ടണ്‍ ആണ് 2-1ന് ആഴ്‌സണലിനെ തോല്‍പ്പിച്ചത്.


ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ബയേണ്‍ ലെവര്‍കൂസനെ 2-1ന് തോല്‍പ്പിച്ചാണ് മ്യൂണിക്ക് ഒന്നിലേക്ക് കയറിയത്. റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോളാണ് മ്യൂണിക്കിന് തുണയായത്.






Next Story

RELATED STORIES

Share it