Football

എര്‍ലിങ് ഹാലന്റിന് പരിക്ക്; ഒരു മാസം പുറത്ത്

ഇതോടെ ബുണ്ടസാ ലീഗിലെ മൂന്നോളം മല്‍സരങ്ങളും ചാംപ്യന്‍സ് ലീഗിലെ ഒരു മല്‍സരവും താരത്തിന് നഷ്ടമാവും.

എര്‍ലിങ് ഹാലന്റിന് പരിക്ക്; ഒരു മാസം പുറത്ത്
X


ബെര്‍ലിന്‍: ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ നോര്‍വെ സ്്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്റിന് പരിക്ക്. പരിക്കിനെ തുടര്‍ന്ന് താരം ഒരു മാസം പുറത്തിരിക്കേണ്ടി വരുമെന്ന് ക്ലബ്ബ് അറിയിച്ചു. ഇതോടെ ബുണ്ടസാ ലീഗിലെ മൂന്നോളം മല്‍സരങ്ങളും ചാംപ്യന്‍സ് ലീഗിലെ ഒരു മല്‍സരവും താരത്തിന് നഷ്ടമാവും. നേരത്തെ പരിക്കിന്റെ പിടിയിലായിരുന്ന ഹാലന്റ് കഴിഞ്ഞ ആഴ്ചയാണ് ടീമിനൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് ബുണ്ടസാ ലീഗിലെ മെയിന്‍സിനെതിരായ മല്‍സരത്തിലും ചാംപ്യന്‍സ് ലീഗിലെ അയാകസിനെതിരായ മല്‍സരത്തിലും താരം കളിച്ചിരുന്നു. ചാംപ്യന്‍സ് ലീഗില്‍ അയാകസിനെതിരേ നാല് ഗോളിനാണ് ഡോര്‍ട്ട്മുണ്ട് പരാജയപ്പെട്ടത്. ഡോര്‍ട്ട്മുണ്ടിന്റെ ഷുല്‍സ്, മുനിയര്‍ എന്നിവരും പരിക്കിന്റെ പിടിയിലാണ്. അതിനിടെ താരം ജനുവരി ട്രാന്‍സ്ഫറില്‍ ബയേണ്‍ മ്യുണിക്കിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടും സജീവമാണ്.




Next Story

RELATED STORIES

Share it