Football

എല്‍ ക്ലാസ്സിക്കോ മല്‍സരം മാറ്റിവച്ചു

ഈമാസം 26ന് നടക്കേണ്ടിയിരുന്ന സ്പാനിഷ് ലീഗിലെ ബാഴ്‌സലോണറയല്‍ മാഡ്രിഡ് പോരാട്ടമാണ് കറ്റാലന്‍സ് സ്വാതന്ത്ര്യപോരാട്ടത്തെ തുടര്‍ന്ന് മാറ്റിയിരിക്കുന്നത്.

എല്‍ ക്ലാസ്സിക്കോ മല്‍സരം മാറ്റിവച്ചു
X

ബാഴ്‌സലോണ: ഈ സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോ മല്‍സരം മാറ്റിവച്ചു. ഈമാസം 26ന് നടക്കേണ്ടിയിരുന്ന സ്പാനിഷ് ലീഗിലെ ബാഴ്‌സലോണറയല്‍ മാഡ്രിഡ് പോരാട്ടമാണ് കറ്റാലന്‍സ് സ്വാതന്ത്ര്യപോരാട്ടത്തെ തുടര്‍ന്ന് മാറ്റിയിരിക്കുന്നത്. മല്‍സരം മാറ്റിവച്ചതായി സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനാണ് അറിയിച്ചത്. പുതുക്കിയ തിയ്യതി ഈ മാസം 21ന് മുമ്പ് അസോസിയേഷന്‍ പ്രഖാപിക്കും.

ഡിസംബറില്‍ ആയിരിക്കും ആരാധകര്‍ കാത്തിരിക്കുന്ന എല്‍ ക്ലാസ്സിക്കോ പോരാട്ടം. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാപ് നൗവില്‍ വച്ചായിരുന്നു മല്‍സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഇവിടെയാണ് പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കുന്നത്. തുടര്‍ന്ന് മല്‍സരം റയലിന്റെ ഗ്രൗണ്ടായ സാന്റിയാഗോയില്‍ നടത്താമെന്ന് റയല്‍ സമ്മതിച്ചിരുന്നു. എന്നാല്‍, ഇതിന് ബാഴ്‌സ എതിരുനില്‍ക്കുകയായിരുന്നു.



Next Story

RELATED STORIES

Share it