Football

വംശീയാധിക്ഷേപം ഉണ്ടായാല്‍ ഉടന്‍ ഗ്രൗണ്ട് വിടും: ഇംഗ്ലണ്ട് ടീം

വംശീയാധിക്ഷേപം ഉണ്ടായാല്‍ ഉടന്‍ ഗ്രൗണ്ട് വിടും: ഇംഗ്ലണ്ട് ടീം
X

ന്യൂയോര്‍ക്ക്: താരങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപം ഉണ്ടായാല്‍ ഉടന്‍ തന്നെ ഗ്രൗണ്ട് വിടാന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന് നിര്‍ദേശം. കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ടീം മാനേജര്‍ ഗാരെത്ത് സൗത്ത്‌ഗെയ്റ്റാണ് ടീമംഗങ്ങള്‍ക്ക് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയത്. യൂറോ-2020 യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ് താരങ്ങളും മാനേജറും കൂട്ടായ തീരുമാനം കൈക്കൊണ്ടത്. ഞങ്ങളില്‍ ആര്‍ക്കെങ്കിലും നേരെ ഗാലറിയില്‍ നിന്ന് വംശീയാധിക്ഷേപം ഉണ്ടായാല്‍ ഉടന്‍ ഞങ്ങള്‍ ഗ്രൗണ്ട് വിടുമെന്ന് ഇംഗ്ലണ്ട് താരം ടാമി എബ്രഹാം പറഞ്ഞു. ടീമിലെ ഒരു താരം സന്തോഷവാനല്ലെങ്കില്‍ ഞങ്ങള്‍ ആരും സന്തോഷമായിരിക്കില്ലെന്ന് ക്യാപ്റ്റന്‍ ഹാരി കെയ്‌നും വ്യക്തമാക്കി. മല്‍സരങ്ങള്‍ക്കിടെ താരങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപം ഉണ്ടായാല്‍ മല്‍സരം ഒഴിവാക്കാന്‍ റഫറിമാര്‍ക്കും യുവേഫാ നേരത്തേ അനുവാദം നല്‍കിയിട്ടുണ്ട്. ടാമി എബ്രഹാം, റഹീം സ്‌റ്റെര്‍ലിങ് തുടങ്ങിയ ഇംഗ്ലണ്ട് താരങ്ങള്‍ ക്ലബ്ബ് മല്‍സരങ്ങള്‍ക്കിടെ വംശീയമായി അധിക്ഷേപിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച ചെക്ക് റിപ്പബ്ലിക്കിനെതിരേയും തിങ്കളാഴ്ച ബള്‍ഗേറിയക്കെതിരേയുമാണ് ഇംഗ്ലണ്ടിന്റെ മല്‍സരം. ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it