Football

യൂറോ കപ്പ്; ഓസ്ട്രിയന്‍ പോരാട്ടം അവസാനിപ്പിച്ച് തുര്‍ക്കി ക്വാര്‍ട്ടറില്‍

യൂറോ കപ്പ്; ഓസ്ട്രിയന്‍ പോരാട്ടം അവസാനിപ്പിച്ച് തുര്‍ക്കി ക്വാര്‍ട്ടറില്‍
X

ലൈപ്‌സീഗ്: യൂറോ കപ്പ് ഫുട്‌ബോളിലെ ആവേശപ്പോരാട്ടത്തില്‍ ഓസ്ട്രിയയെ 2-1നു തോല്‍പിച്ച് തുര്‍ക്കി ക്വാര്‍ട്ടറില്‍. ഒന്നാം മിനിറ്റില്‍ ആദ്യ ഗോള്‍ വീണതു മുതല്‍ കളി തീരുന്നതു വരെ ആവേശം നിറഞ്ഞതായിരുന്നു മത്സരം. ഡിഫന്‍ഡര്‍ മെറിഹ് ഡെമിറലാണ് തുര്‍ക്കിയുടെ 2 ഗോളും നേടിയത്.

കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ ഓസ്ട്രിയന്‍ താരങ്ങള്‍ പരാജയപ്പെട്ടതു മുതലെടുത്താണ് കളിയുടെ തുടക്കത്തില്‍ തന്നെ സൗദി പ്രോ ലീഗ് ക്ലബ് അല്‍ അഹ്‌ലിയുടെ താരമായ ഡെമിറല്‍ ലക്ഷ്യം കണ്ടത്. 59ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നുള്ള ഹെഡറിലൂടെ രണ്ടാം ഗോളും നേടി.

ഗോള്‍ മടക്കാന്‍ അധ്വാനിച്ചു കളിച്ച ഓസ്ട്രിയയുടെ ശ്രമം ഫലം കണ്ടത് 66ാം മിനിറ്റില്‍. കോര്‍ണറില്‍ നിന്നു കിട്ടിയ അവസരത്തില്‍ മൈക്കല്‍ ഗ്രിഗോറിഷ് ലക്ഷ്യം കണ്ടു. എന്നാല്‍ പൊരുതിക്കളിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ ഓസ്ട്രിയ്ക്കായില്ല. ശനിയാഴ്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ തുര്‍ക്കി നെതര്‍ലന്‍ഡ്‌സിനെ നേരിടും.




Next Story

RELATED STORIES

Share it