- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് : ഫുട്ബാള്‍ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ്
കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് എന്നപേരില്‍ കേരളത്തിലുടനീളം പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് സെന്റര്‍ കൊച്ചിയില്‍ തുടങ്ങും. നോര്‍ത്ത് കളമശേരിയിലെ, പാര്‍ക്ക് വേയില്‍ നവംബര്‍ 17നാണ് ആദ്യ ട്രെയിനിങ് സെന്റര്‍ ആരംഭിക്കുക
കൊച്ചി: കേരള ഫുട്ബാള്‍ രംഗത്ത് പുതിയ വിപ്ലവം രചിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി . 12വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി 'കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ്' എന്നപേരില്‍ കേരളത്തിലുടനീളം പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് സെന്റര്‍ കൊച്ചിയില്‍ തുടങ്ങും. നോര്‍ത്ത് കളമശേരിയിലെ, പാര്‍ക്ക് വേയില്‍ നവംബര്‍ 17നാണ് ആദ്യ ട്രെയിനിങ് സെന്റര്‍ ആരംഭിക്കുക. കേരള ബ്ലാസ്റ്റേഴ്സ് ഉടമ നിഖില്‍ ഭരദ്വാജ്, കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ്, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ഫുട്‌ബോള്‍ പ്രേമികളായ കേരളത്തിലെ സമൂഹത്തില്‍ ഫുട്‌ബോളിനെ ഒരു പ്രഫഷന്‍ ആയി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംരംഭം.
കേരള ബ്ലാസ്റ്റേഴ്സ് ശൈലിയില്‍ മികവുറ്റ പരിശീലനം നല്‍കികൊണ്ട് കുട്ടികളെ രാജ്യാന്തര ഫുട്‌ബോള്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ പരിശീലന പദ്ധതികളാണ് കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് വിഭാവനം ചെയ്യുന്നത്. സാങ്കേതിക തികവ്, ലക്ഷ്യബോധം, നേട്ടങ്ങളില്‍ ഉള്ള അനുഭൂതി എന്നീ മൂന്ന് മാനദണ്ഡങ്ങളാണ് യംഗ് ബ്ലാസ്റ്റേഴ്സ് അടിസ്ഥാനമാക്കുന്നത്.കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സ്‌കൂള്‍, കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് അഫിലിയേറ്റഡ് അക്കാദമി, കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സെന്റര്‍ എന്നിങ്ങനെ മൂന്ന് പ്രത്യേക വിഭാഗങ്ങളായാണ് പുതിയ പരിശീലന സംരംഭം പ്രവര്‍ത്തിക്കുക.
സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുമായി ചേര്‍ന്നാണ് കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സ്‌കൂള്‍ നടപ്പിലാക്കുക. സ്‌കൂളുകളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകര്‍ക്ക് സ്‌കൂളുകള്‍ ആവശ്യപ്പെടുന്ന മുറക്ക് പരിശീലനം നല്‍കും കൂടാതെ സാങ്കേതിക തികവുള്ള ഏറ്റവും മികച്ച പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്സ് ലഭ്യമാക്കും. മൈതാനവും അനുബന്ധ സാഹചര്യങ്ങളും സ്‌കൂളുകളാകും ഒരുക്കുക. സ്വന്തമായി മൈതാനങ്ങളുള്ള അക്കാദമികളുമായി സഹകരിച്ചാണ് രണ്ടാമത്തെ വിഭാഗമായ കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് അഫിലിയേറ്റഡ് അക്കാദമി നടപ്പിലാക്കുക. ഈ കേന്ദ്രങ്ങളിലും പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്സ് നല്‍കും. കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടാകും മൂന്നാമത്തെ വിഭാഗമായ കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. സെന്ററുകളില്‍ കേരള ബ്ലാസ്റ്റേഴ്സ് നേരിട്ട് പരിശീലന കളരികള്‍ സംഘടിപ്പിക്കും. ഈ പദ്ധതിയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങളാകും കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സെന്ററുകള്‍. ഒരു ക്ലബ് എന്ന നിലയില്‍ കേരളത്തെ യഥാര്‍ഥത്തില്‍ പ്രതിനിധീകരിക്കുന്ന ഒരു ടീം ആയിമാറുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു.കേരളത്തില്‍ ഫുട്ബോളിനെ പരിപോഷിപ്പിക്കുന്നത് തുടരുകയും അതിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാട്. കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്‌സ് ഭാവിയില്‍ ഇത്തരം നിരവധി പ്രതിഭകള്‍ക്ക് വഴിയൊരുക്കുമെന്നും നിഖില്‍ ഭരദ്വാജ് പറഞ്ഞു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ സാമൂഹിക പ്രതിബദ്ധത പദ്ധതിയാണ് 'യംഗ് ബ്ലാസ്റ്റേഴ്സ്'. കഴിഞ്ഞ വര്‍ഷങ്ങളിലും കേരള ഫുട്‌ബോള്‍ രംഗത്ത് മാറ്റങ്ങള്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് വളര്‍ന്നു വരുന്ന കുട്ടികള്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കളമശ്ശേരി അല്‍ബേട്ടിയന്‍ സ്പോര്‍ട്‌സ് കോംപ്ലക്‌സില്‍ രണ്ടാമത്തെ കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ സെന്ററിന് ഉടന്‍ തുടക്കമാകും.കുട്ടികള്‍ക്ക് മികച്ച നിലവാരമുള്ള ഫുട്‌ബോള്‍ വിദ്യാഭ്യാസവും പ്രഫഷണല്‍ ഫുട്‌ബോള്‍ അന്തരീക്ഷത്തില്‍ പഠിക്കാനുള്ള അവസരവും നല്‍കാനാണ് തങ്ങളുടെ ആഗ്രഹമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഫുട്‌ബോള്‍ ഡയറക്ടര്‍ മുഹമ്മദ് റാഫിക് പറയുന്നു.സ്‌കൂളുകള്‍, അക്കാദമികള്‍, സെന്ററുകള്‍ എന്നിവയുമായി വിവിധ തലങ്ങളിലുള്ള ഇതിന്റെ ഘടന കേരളത്തിലെ വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ സംസ്‌കാരത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും മുഹമ്മദ് റാഫിക് പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്കായി +91 7025115557 എന്ന നമ്പറില്‍ ബന്ധപ്പെടാം. പദ്ധതിയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന കോച്ചുകള്‍ക്ക് തങ്ങളുടെ ബയോഡേറ്റ youngblasters@kbfcofficial.com എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാവുന്നതാണ്.
RELATED STORIES
തേജസ് മുന്‍ ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMTഎല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMTഉത്തര്‍പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMTദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം
5 Nov 2024 1:09 AM GMT