Football

ബെയ്‌ലിന് ഡബിള്‍; വെയ്ല്‍സും പ്ലേ ഓഫ് ഫൈനലിന്; ചെക്ക് പുറത്ത്

എക്‌സ്ട്രാ ടൈമില്‍ ക്വിയെസ്ണ്‍ ആണ് സ്വീഡന്റെ രക്ഷയ്‌ക്കെത്തിയത്.

ബെയ്‌ലിന് ഡബിള്‍; വെയ്ല്‍സും പ്ലേ ഓഫ് ഫൈനലിന്; ചെക്ക് പുറത്ത്
X


കാഡിഫ്: റയല്‍ മാഡ്രിഡില്‍ അവസരം ലഭിക്കാതെ ഏറെക്കാലമായി പുറത്തിരിക്കുന്ന വെയ്ല്‍സ് ക്യാപ്റ്റന്‍ ഗെരത് ബെയ്ല്‍ ഓസ്ട്രിയക്കെതിരേ തീ ആയപ്പോള്‍ വെയ്ല്‍സ് ലോകകപ്പ് പ്ലേ ഓഫ് ഫൈനലില്‍ പ്രവേശിച്ചു. 25, 51 മിനിറ്റുകളിലായി ക്യാപ്റ്റന്‍ ഇരട്ട ഗോളുമായി തിളങ്ങിയാണ് വെയ്ല്‍സിനെ് ഫൈനലിലേക്ക് എത്തിച്ചത്. ജൂണില്‍ നടക്കുന്ന ഉക്രെയ്ന്‍-സ്‌കോട്ട്‌ലന്റ് മല്‍സരത്തിലെ വിജയികളാണ് വെയ്ല്‍സിന്റെ ഫൈനലിലെ എതിരാളികള്‍.


മറ്റൊരു പ്ലേ ഓഫ് സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിനെ മറികടന്ന് സ്വീഡന്‍ ഫൈനലില്‍ കടന്നു. നിശ്ചിത സമയത്ത് ഇരുടീമും ഗോള്‍ നേടാനാവാതെ സമനിലിയില്‍ പിരിഞ്ഞിരുന്നു. എക്‌സ്ട്രാ ടൈമില്‍ ക്വിയെസ്ണ്‍ ആണ് സ്വീഡന്റെ രക്ഷയ്‌ക്കെത്തിയത്. ഇതോടെ ചെക്ക് പുറത്തായി. ഫൈനലില്‍ പോളണ്ടാണ് സ്വീഡന്റെ എതിരാളി. ഉക്രെയ്‌നെതിരായ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയെ ഫിഫ വിലക്കിയിരുന്നു. ഇതോടെ പോളണ്ടിന് പ്ലേ ഓഫ് ഫൈനലിന് നേരിട്ട് യോഗ്യത ലഭിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it