Football

യുവന്റസ് ആധിപത്യത്തിന് വിരാമം; ഇറ്റലിയില്‍ ഇന്റര്‍മിലാന്‍ ചാംപ്യന്‍മാര്‍

അന്റോണിയോ കോണ്ടെ തന്നെയാണ് ഇന്ററിനായി യുവന്റസിന്റെ കുത്തക തകര്‍ത്തതും.

യുവന്റസ് ആധിപത്യത്തിന് വിരാമം; ഇറ്റലിയില്‍ ഇന്റര്‍മിലാന്‍ ചാംപ്യന്‍മാര്‍
X


റോം: 10 വര്‍ഷത്തെ ഇറ്റാലിയന്‍ സീരി എയിലെ യുവന്റസ് ആധിപത്യത്തിന് അവസാനം കുറിച്ച് ഇന്റര്‍മിലാന്‍. നാല് മല്‍സരങ്ങള്‍ ശേഷിക്കെയാണ് കോണ്ടെയുടെ ഇന്റര്‍ സീരി എ ചാംപ്യന്‍മാരായത്. സീരി എ കിരീടം കുത്തയാക്കി വച്ച യുവന്റസിനെ വ്യക്തമായ ആധിപത്യത്തോടെ പിറകോട്ടടിച്ചാണ് ഇന്ററിന്റെ നേട്ടം. രണ്ടാം സ്ഥാനത്ത് 69 പോയിന്റുമായുള്ള അറ്റ്‌ലാന്റ ഇന്ന് സസുഓളയോടെ സമനില വഴങ്ങിയതോടെയാണ് ഇന്ററിന്റെ വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചത്. ഒന്നാം സ്ഥാനത്തുള്ള ഇന്ററിന് 82 പോയിന്റാണുള്ളത്. തുടര്‍നനുള്ള നാല് മല്‍സരങ്ങള്‍ ജയിച്ചാലും അറ്റ്‌ലാന്റയ്ക്ക് കിരീടം നേടുക അസാധ്യമാണ്. അവസാനമായി 2009-10 സീസണിലാണ് ഇന്റര്‍ കിരീടം നേടിയത്. യുവന്റസിനെ കിരീടം പ്രയാണത്തിലേക്ക് 2011ല്‍ നയിച്ച അന്റോണിയോ കോണ്ടെ തന്നെയാണ് ഇന്ററിനായി യുവന്റസിന്റെ കുത്തക തകര്‍ത്തതും.




Next Story

RELATED STORIES

Share it