- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗോവന്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സില്‍
26 കാരനായ ആല്‍ബിനോ ഒഡീഷ എഫ്സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. സാല്‍ഗോക്കര്‍ താരമായിരുന്ന ആല്‍ബിനോ 2015 ല്‍ മുംബൈ സിറ്റി എഫ്സിയിലൂടെയാണ് ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. അവിടെ നിന്നും 2016-17ലെ ഐ-ലീഗ് സീസണില്‍ ലോണിലൂടെ ഐസ്വാള്‍ എഫ്സിയില്‍ ചേര്‍ന്നു. ആ സീസണില്‍ 8 ക്ലീന്‍ ഷീറ്റുകളോടെ ഐ-ലീഗില്‍ ക്ലബ്ബിന് കിരീടം ഉയര്‍ത്താന്‍ സഹായിക്കുന്നതായി അല്‍ബിനോയുടെ പ്രകടനം

കൊച്ചി: ഗോവയില്‍ നിന്നുള്ള യുവ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിയുമായി കരാറൊപ്പിട്ടു. 26 കാരനായ ആല്‍ബിനോ ഒഡീഷ എഫ്സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. സാല്‍ഗോക്കര്‍ താരമായിരുന്ന ആല്‍ബിനോ 2015 ല്‍ മുംബൈ സിറ്റി എഫ്സിയിലൂടെയാണ് ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. അവിടെ നിന്നും 2016-17ലെ ഐ-ലീഗ് സീസണില്‍ ലോണിലൂടെ ഐസ്വാള്‍ എഫ്സിയില്‍ ചേര്‍ന്നു. ആ സീസണില്‍ 8 ക്ലീന്‍ ഷീറ്റുകളോടെ ഐ-ലീഗില്‍ ക്ലബ്ബിന് കിരീടം ഉയര്‍ത്താന്‍ സഹായിക്കുന്നതായി അല്‍ബിനോയുടെ പ്രകടനം. 2016 ല്‍ എഎഫ്.സി അണ്ടര്‍ 23 യോഗ്യതാ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അണ്ടര്‍ 23 ടീമില്‍ അംഗമായിരുന്നു ആല്‍ബിനോ.
'വരാനിരിക്കുന്ന ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ ചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആല്‍ബിനോ പറഞ്ഞു. ഏറ്റവും ആവേശഭരിതമായ ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. വ്യക്തമായ ദീര്‍ഘവീക്ഷണമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നതിനാല്‍തന്നെ ശരിയായ സ്ഥലത്താണ് എത്തിപ്പെട്ടതെന്നെനിക്കുറപ്പുണ്ട്. തന്റെ ടീമംഗങ്ങളോടൊപ്പം ചേരാനും സീസണിനായി തയ്യാറെടുപ്പ് ആരംഭിക്കാനും കാത്തിരിക്കുകയാണെന്നും ആല്‍ബിനോ പറയുന്നു.ക്ലബ്ബുമായി കരാറൊപ്പിട്ടതില്‍ ആല്‍ബിനോയെ അഭിനന്ദിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് പറഞ്ഞു. ശാരീരികവും മാനസികവുമായ അദ്ദേഹത്തിന്റെ കഴിവുകളില്‍ വിശ്വസിക്കുന്നുവെന്നും സ്കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ചുമരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി വിദ്യാര്‍ഥി...
23 Jun 2025 3:13 PM GMTപരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMTവീണിടത്തുരുണ്ട്...; ചരിത്രത്തെ ചരിത്രമായി കാണണമെന്ന് എംവി ഗോവിന്ദന്
18 Jun 2025 5:49 AM GMTഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാര്‍ട്ടിയുമായി, നിലപാട് ഒന്നേ...
18 Jun 2025 5:24 AM GMTഅധ്യാപികയുടെ കാർ വിദ്യാർഥിയെ ഇടിച്ച സംഭവം; സ്കൂളിൽ വിദ്യാർഥി പ്രതിഷേധം
17 Jun 2025 7:45 AM GMTനിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധിച്ച സംഭവം; സാധാരണ...
14 Jun 2025 6:25 AM GMT