Football

ഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു

ചിലിയുടെ പരാതിയില്‍ ഫിഫ അന്വേഷണം തുടരുകയാണ്.

ഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
X


റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയ്ക്ക് വരും ദിവസങ്ങളില്‍ സാധ്യത. ഖത്തര്‍ ലോകകപ്പ് യോഗ്യത നഷ്ടപ്പെട്ട ഇറ്റലിക്ക് ലോകകപ്പ് കളിക്കാനുള്ള നേരിയ സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. ലാറ്റിന്‍ അമേരിക്കന്‍ ടീമായ ഇക്വഡോറിനെ ഫിഫ അയോഗ്യരാക്കിയാലാണ് ഇറ്റലിയുടെ സാധ്യത തെളിയുന്നത്. ഇക്വഡോറിനെ അയോഗ്യരാക്കിയാല്‍ ചിലിയ്ക്കാണ് പിന്നീട് ലാറ്റിന്‍ അമേരിക്കയില്‍ സാധ്യത തെളിയുക. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് നാല് ടീമുകള്‍ക്കാണ് യോഗ്യത. ഇതില്‍ നാലാമത്തെ ടീമാണ് ഇക്വഡോര്‍. ചിലിക്ക് യോഗ്യത ലഭിച്ചില്ലെങ്കില്‍ പിന്നീടുള്ള സാധ്യത ഇറ്റലിക്കാണ്. ലോക റാങ്കിങില്‍ കൂടുതല്‍ പോയിന്റുള്ള ടീമിനെ ലോകകപ്പിന് പരിഗണിക്കുമ്പോള്‍ അസൂറികള്‍ക്ക് സാധ്യത തെളിയും. ഇക്വഡോറിന് പകരം ഫിഫ റാങ്കിങിന്റെ അടിസ്ഥാനത്തില്‍ ടീമിനെ തിരഞ്ഞെടുത്താല്‍ ഖത്തറിലേക്ക് അസൂരികളും ഉണ്ടാവും.


ഇക്വഡോര്‍ താരമായ ബൈറോന്‍ കാസ്റ്റില്ല കൊളംബിയന്‍ താരമാണെന്ന് ഉന്നയിച്ചാണ് ചിലി ഇക്വഡോറിനെതിരേ പരാതി നല്‍കിയത്. കാസ്റ്റില്ല കളിച്ച മല്‍സരങ്ങളുടെ പോയിന്റാണ് ഇക്വഡോറിന് നഷ്ടമാവും. ചിലിയുടെ പരാതിയില്‍ ഫിഫ അന്വേഷണം തുടരുകയാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പരാജയപ്പെട്ട ഇറ്റലി പ്ലേ ഓഫിലും പുറത്താവുകയായിരുന്നു.




Next Story

RELATED STORIES

Share it