Football

സാമ്പത്തിക ഇടപാടുകളില്‍ കൃത്രിമം; യുവന്റസിന്റെ ലീഗിലെ 15 പോയിന്റ് വെട്ടിക്കുറച്ച് പിഴ

ഇതോടെ ടീം 10 സ്ഥാനത്തേക്ക് വീണു.

സാമ്പത്തിക ഇടപാടുകളില്‍ കൃത്രിമം; യുവന്റസിന്റെ ലീഗിലെ 15 പോയിന്റ് വെട്ടിക്കുറച്ച് പിഴ
X


ടൂറിന്‍: ട്രാന്‍സ്ഫര്‍ തുകകളില്‍ കൃത്രിമം കാണിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ സീരി എ പ്രമുഖരായ യുവന്റസിന് പിഴ വിധിച്ച് ഫെഡറല്‍ കോടതി. ലീഗില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന യുവന്റസിന്റെ 15 പോയിന്റ് വെട്ടിക്കുറച്ചാണ് പിഴ. ഇതോടെ ടീം 10 സ്ഥാനത്തേക്ക് വീണു. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് യുവന്റസ് അടക്കമുള്ള ഒമ്പത് ടീമുകള്‍ക്കെതിരേ പരാതി നല്‍കിയത്. എന്നാല്‍ മറ്റ് ടീമുകളെ ഒഴിവാക്കി യുവന്റസിന്റെ കേസ് മാത്രം കോടതി പരിഗണിക്കുകയായിരുന്നു. കൊവിഡ് സമയത്ത് ട്രാന്‍സ്ഫര്‍ തുകയില്‍ ടീം കൃത്രിമം കാണിച്ചതായി കണ്ടെത്തി.ക്ലബ്ബിന്റെ ഡയറക്ടര്‍മാരായ ആഗ്നെല്ലി, ഫാബിയോ പാട്രിസി, മൗറീസിയോ അറിവാബെനെ, പാവെല്‍ നെദ്വദി എന്നിവര്‍ക്ക് കോടതി വിലക്കും ഏര്‍പ്പെടുത്തി. വിധിക്കെതിരേ യുവന്റസ് അപ്പീല്‍ നല്‍കും.





Next Story

RELATED STORIES

Share it