Football

യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് ഭാവി ഇന്നറിയാം; സീരി എയ്ക്ക് ഇന്ന് പരിസമാപ്തി

യുവന്റസിന് യോഗ്യത ലഭിക്കാത്ത പക്ഷം റൊണാള്‍ഡോ യുവന്റസ് വിടുമെന്നാണ് റിപ്പോര്‍ട്ട്.

യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് ഭാവി ഇന്നറിയാം; സീരി എയ്ക്ക് ഇന്ന് പരിസമാപ്തി
X


ടൂറിന്‍: ഇറ്റാലിയന്‍ സീരി എയ്ക്ക് ഇന്ന് സമാപനം കുറിക്കും. ലീഗിലെ അവസാന റൗണ്ട് മല്‍സരങ്ങള്‍ ഇന്ന് രാത്രി 12. 15ന് ആരംഭിക്കും. ലീഗില്‍ നിന്ന് ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് എന്നിവയ്ക്ക് യോഗ്യത നേടുന്ന ടീമുകളെ ഇന്നറിയാം. കിരീടം നേടിയ ഇന്റര്‍മിലാനും രണ്ടാം സ്ഥാനത്തുള്ള അറ്റ്‌ലാന്റയും(78) നേരത്തെ യോഗ്യത നേടി.തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഉള്ള എസി മിലാന്‍(76) , നപ്പോളി (76), യുവന്റസ് (75)എന്നിവരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമാവും.


അഞ്ചാം സ്ഥാനത്തുള്ള യുവന്റസിന്റെ എതിരാളി 12ാം സ്ഥാനത്തുള്ള ബോള്‍ഗാനയാണ്. ഇന്ന് യുവന്റസിന് ജയിച്ചാല്‍ മാത്രം പോരാ. എസി മിലാന്‍ , നപ്പോളി എന്നിവരുടെ ഫലങ്ങള്‍ ആശ്രയിച്ചായിരിക്കും അവരുടെ ചാംപ്യന്‍സ് ലീഗ് യോഗ്യത. എ സി മിലാന് കരുത്തരായ അറ്റ്‌ലാന്റയാണ് എതിരാളി. മിലാന്‍ തോല്‍ക്കുന്ന പക്ഷം യുവന്റസിന് പ്രതീക്ഷയുണ്ട്. നപ്പോളിയുടെ എതിരാളിയാവട്ടെ 10ാം സ്ഥാനത്തുള്ള ഹെല്ലാസ് വെറോണയാണ്. ഇവിടെയും നപ്പോളി തോറ്റാല്‍ യുവന്റസിന് യോഗ്യത നേടാം. മിലാന്‍, നപ്പോളി, യുവന്റസ് ഇവരില്‍ ഒരു ടീം ഇന്ന് ചാംപ്യന്‍സ് ലീഗ് യോഗ്യതയില്‍ നിന്ന് പുറത്താവും.


യുവന്റസ് പുറത്തായാല്‍ കോച്ച് പിര്‍ളോയ്ക്കും സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും കനത്ത തിരിച്ചടിയാവും. വര്‍ഷങ്ങള്‍ക്ക് ശേഷം യുവന്റസും റൊണാള്‍ഡോയും ഇല്ലാത്ത ചാംപ്യന്‍സ് ലീഗിനാവും അടുത്ത സീസണ്‍ സാക്ഷ്യം വഹിക്കുക. യുവന്റസിന് യോഗ്യത ലഭിക്കാത്ത പക്ഷം റൊണാള്‍ഡോ യുവന്റസ് വിടുമെന്നാണ് റിപ്പോര്‍ട്ട്.




Next Story

RELATED STORIES

Share it