Football

പരിക്ക്; മാഞ്ചസ്റ്റര്‍ സിറ്റി താരം ഡി ബ്രൂണി ആറാഴ്ച പുറത്ത്

സിറ്റിയുടെ മറ്റൊരു പ്രധാന താരമായ സെര്‍ജിയോ അഗ്വേറയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

പരിക്ക്; മാഞ്ചസ്റ്റര്‍ സിറ്റി താരം ഡി ബ്രൂണി ആറാഴ്ച പുറത്ത്
X


ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ മദ്ധ്യനിര താരം കെവിന്‍ ഡി ബ്രൂണി ആറാഴ്ച പുറത്തിരിക്കേണ്ടിവരും. 29 കാരനായ ബെല്‍ജിയം താരത്തിന്റെ പിന്‍തുടയ്‌ക്കേറ്റ പരിക്ക് സാരമുള്ളതാണെന്നും നാല് മുതല്‍ ആറാഴ്ച വരെ ബ്രൂണി പുറത്തിരിക്കേണ്ടി വരുമെന്നും കോച്ച് പെപ്പ് ഗ്വാര്‍ഡിയോള അറിയിച്ചു. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ആസ്റ്റണ്‍ വില്ലയ്‌ക്കെതിരേ നടന്ന മല്‍സരത്തിലാണ് ബ്രൂണിക്ക് പരിക്കേറ്റത്. ഇതോടെ താരത്തിന് 10 ഓളം മല്‍സരങ്ങളാണ് നഷ്ടപ്പെടുക. പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങളാണ് താരത്തിന് നഷ്ടമാവുക. ലീഗില്‍ 16 മല്‍സരങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ് സിറ്റി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് താഴെ ലീഗില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി. കഴിഞ്ഞ ദിവസം സിറ്റിയുടെ മറ്റൊരു പ്രധാന താരമായ സെര്‍ജിയോ അഗ്വേറയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താരവും രണ്ടാഴ്ചയോളം ടീമിനൊപ്പം ഉണ്ടാവില്ല. വന്‍ ഫോമിലുള്ള സിറ്റിയ്ക്ക് ഇരു താരങ്ങളുടെയും കുറവ് തിരിച്ചടിയാവും.








Next Story

RELATED STORIES

Share it