Football

പോരാട്ടം കടുപ്പിച്ച് ലാ ലിഗ; റയല്‍ വീണ്ടും ഒന്നാമത്; ഇറ്റലിയില്‍ ലാസിയോക്ക് തോല്‍വി

ഇന്ന് മല്ലോര്‍ക്കയെ തോല്‍പ്പിച്ചതോടെ റയല്‍ മാഡ്രിഡ് വീണ്ടും ലീഗില്‍ തലപ്പത്തെത്തി. വിനീഷ്യസ് ജൂനിയര്‍(19), സെര്‍ജിയോ റാമോസ്(56) എന്നിവരുടെ രണ്ട് ഗോള്‍ പിന്‍ബലത്തിലാണ് റയല്‍ മല്ലോര്‍ക്കയെ തോല്‍പ്പിച്ചത്.

പോരാട്ടം കടുപ്പിച്ച് ലാ ലിഗ; റയല്‍ വീണ്ടും ഒന്നാമത്; ഇറ്റലിയില്‍ ലാസിയോക്ക് തോല്‍വി
X

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീട പോരാട്ടം കനക്കുന്നു. ഓരോ മല്‍സരങ്ങള്‍ കഴിയുമ്പോഴും റയലും ബാഴ്സയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. ഇന്ന് മല്ലോര്‍ക്കയെ തോല്‍പ്പിച്ചതോടെ റയല്‍ മാഡ്രിഡ് വീണ്ടും ലീഗില്‍ തലപ്പത്തെത്തി. വിനീഷ്യസ് ജൂനിയര്‍(19), സെര്‍ജിയോ റാമോസ്(56) എന്നിവരുടെ രണ്ട് ഗോള്‍ പിന്‍ബലത്തിലാണ് റയല്‍ മല്ലോര്‍ക്കയെ തോല്‍പ്പിച്ചത്.ലീഗില്‍ ബാഴ്സയ്ക്കും റയലിനും 68 പോയിന്റ് വീതമാണുള്ളത്.

ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്തുള്ള യുവന്റസിന് ആശ്വാസം. രണ്ടാം സ്ഥാനത്തുള്ള ലാസിയോയെ അറ്റ്ലാന്റ തോല്‍പ്പിച്ചതോടെയാണ് യുവന്റസിന്റെ കിരീട പ്രതീക്ഷകള്‍ക്ക് ആക്കം കൂടിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ അടിച്ച് ലാസിയോയാണ് മുന്നിലെത്തിയത്. തോല്‍വിയോടെ രണ്ടാം സ്ഥാനത്തുള്ള ലാസിയോക്ക് നാല് പോയിന്റ് നഷ്ടമായി. എന്നാല്‍ ഗോസെന്‍, മലിനോവസകി, പാലോമിനോ എന്നിവരിലൂടെ അറ്റ്ലാന്റ മൂന്നടിച്ച് വിജയം വരുതിയിലാക്കുകയായിരുന്നു. ലീഗില്‍ അറ്റ്ലാന്റാ നാലാം സ്ഥാനത്താണ്. ഇറ്റലിയില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീമാണ് അറ്റ്ലാന്റാ. ഒമ്പത് മല്‍സരങ്ങള്‍ ശേഷിക്കെ 77 ഗോളുകളാണ് അറ്റ്ലാന്റ ഈ സീസണില്‍ അടിച്ചുകൂട്ടിയത്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാനെ സസുവോള 3-3ന് സമനിലയില്‍ പിടിച്ചു. ഇന്റര്‍മിലാന്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

Next Story

RELATED STORIES

Share it