Football

പ്രീമിയര്‍ ലീഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ലിവര്‍പൂളിനും സിറ്റിക്കും ജയം

നാലാം സ്ഥാനത്തുള്ള ചെല്‍സിയെ 2-0ത്തിന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി.

പ്രീമിയര്‍ ലീഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ലിവര്‍പൂളിനും സിറ്റിക്കും ജയം
X

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് അവസാനിക്കാനിരിക്കെ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള കിരീട പോരാട്ടം കനക്കുന്നു. നാലാം സ്ഥാനത്തുള്ള ചെല്‍സിയെ 2-0ത്തിന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി. ആദ്യം നടന്ന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ 3-1ന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയും കരുത്ത് തെളിയിച്ചു. ആദ്യ മല്‍സരത്തില്‍ ജയിച്ച സിറ്റി ലിവര്‍പൂളിനെ തള്ളി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷം ആന്‍ഫീല്‍ഡില്‍ നടന്ന രണ്ടാം മല്‍സരത്തിലാണ് ലിവര്‍പൂള്‍ ചെല്‍സിയെ തോല്‍പ്പിച്ചത്. ഇതോടെ വീണ്ടും ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. മാനെ (51), സലാഹ് (53) എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്.

മല്‍സരത്തിന്റെ ആധിപത്യം ലിവര്‍പൂളിന് തന്നെയായിരുന്നു. എങ്കിലും ചെല്‍സി മികച്ച പ്രതിരോധം സൃഷ്ടിച്ചു . റഹീം സ്‌റ്റെര്‍ലിങിന്റെ ഇരട്ട ഗോള്‍ മികവിലാണ് സിറ്റി ജയിച്ചത്. 15, 63 മിനിറ്റുകളിലാണ് സ്‌റ്റെര്‍ലിങിന്റെ ഗോളുകള്‍. 90ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് ആണ് മൂന്നാം ഗോള്‍ നേടിയത്. ലിവര്‍പൂളിനേക്കാളും ഒരു മല്‍സരം കുറവാണ് സിറ്റി കളിച്ചത്. സിറ്റിയുടെ ഇനിയുള്ള മല്‍സരങ്ങള്‍ കടുത്തതാണ്.




Next Story

RELATED STORIES

Share it