- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേഷന്‍സ് കപ്പ്; ഇംഗ്ലണ്ടിന് ജയം; ഹാലന്റ് ഹാട്രിക്കില്‍ നോര്‍വെ
സൂപ്പര്‍ താരം ഹാലന്റിന്റെ ഹാട്രിക്ക് നേട്ടത്തോടെ നോര്‍വെ 4-0ത്തിന് റുമാനിയയെ തോല്‍പ്പിച്ചു.
വെംബ്ലി: നേഷന്‍സ് ലീഗ് കപ്പില്‍ ലോക ഒന്നാം നമ്പര്‍ ടീം ബെല്‍ജിയത്തെ വീഴ്ത്തി ഇംഗ്ലണ്ട്. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ 2-1ന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്ന് വെംബ്ലിയില്‍ അരങ്ങേറിയത്. ഇന്റര്മിലാന് താരം റൊമേലു ലൂക്കാക്കുവിലൂടെ ബെല്‍ജിയമാണ് മുന്നിലെത്തിയത്. 16ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഈ ഗോള്‍. തുടര്‍ന്ന് 39ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം റാഷ്ഫോഡിലൂടെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. പെനാല്‍റ്റിയിലൂടെ തന്നെയായിരുന്നു ഈ ഗോളും. തുടര്‍ന്ന് 64ാം മിനിറ്റില്‍ മൗണ്ടിലൂടെ ഇംഗ്ലണ്ട് ലീഡും ജയവും സ്വന്തമാക്കി.
മറ്റൊരു മല്‍സരത്തില്‍ സ്വീഡനെ 2-1 ന് ക്രൊയേഷ്യ തോല്‍പ്പിച്ചു. വല്സിക്ക്, ക്രാമരിക്ക് എന്നിവരുടെ ഗോളാണ് ക്രൊയേഷ്യക്ക് ജയമൊരുക്കിയത്.
ബൊറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ സൂപ്പര്‍ താരം ഹാലന്റിന്റെ ഹാട്രിക്ക് നേട്ടത്തോടെ നോര്‍വെ 4-0ത്തിന് റുമാനിയയെ തോല്‍പ്പിച്ചു. ഹാലന്റിന്റെ ആദ്യ അന്താരാഷ്ട്ര ഹാട്രിക്കാണ്. 13, 64, 74 മിനിറ്റുകളിലായിരുന്നു ഹാലന്റിന്റെ ഗോളുകള്‍. സോര്‍ലോത്ത് ആണ് നാലാം ഗോള്‍ നേടിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍...
23 Nov 2024 4:45 AM GMTപാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT