Football

നേഷന്‍സ് ലീഗ്; ബെല്‍ജയിത്തെ അട്ടിമറിച്ച് ഉക്രെയ്ന്‍ ; ഇറ്റലിക്ക് തോല്‍വി; സ്‌പെയിനിന് സമനില പൂട്ട്

നേഷന്‍സ് ലീഗ്; ബെല്‍ജയിത്തെ അട്ടിമറിച്ച് ഉക്രെയ്ന്‍ ; ഇറ്റലിക്ക് തോല്‍വി; സ്‌പെയിനിന് സമനില പൂട്ട്
X

ആംസ്റ്റര്‍ഡാം: യുവേഫാ നേഷന്‍സ് ലീഗില്‍ ബെല്‍ജിയത്തിന് ഞെട്ടിക്കുന്ന തോല്‍വി.ഗ്രൂപ്പ് എ, ബി പ്ലേ ഓഫിലാണ് ബെല്‍ജിയത്തിന്റെ 3-1ന്റെ തോല്‍വി. ബെല്‍ജിയത്തിന്റെ ഏക ഗോള്‍ ഡി ബ്രൂണിയുടെ അസിസ്റ്റില്‍ ലൂക്കാക്കുവിന്റെ വകയായിരുന്നു. മറ്റ് പ്ലേ ഓഫ് മല്‍സരങ്ങളില്‍ തുര്‍ക്കി ഹംഗറിക്കെതിരേ 3-1ന്റെ ജയം നേടി. ഓസ്ട്രിയ-സെര്‍ബിയ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. സ്‌കോട്ട്‌ലന്റ് ഗ്രീസിനെ എതിരില്ലാത്ത ഒരു ഗോളിനും വീഴ്ത്തി. ജോര്‍ജ്ജിയ അര്‍മേനിയയെ 2-1ന് പരാജയപ്പെടുത്തി.


ഇന്ന് നടന്ന മറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളില്‍ ജര്‍മ്മനി ഇറ്റലിയെ 2-1ന് പരാജയപ്പെടുത്തി. സ്‌പെയിന്‍-നെതര്‍ലന്റസ് മല്‍സരം സമനിലയില്‍ കലാശിച്ചു.
മറ്റ് അന്താരാഷ്ട്ര സൗഹൃദ മല്‍സരങ്ങളില്‍ ബെലാറസിനെ തജകിസ്താന്‍ എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തി.




Next Story

RELATED STORIES

Share it