Football

നെയ്മറിന് രണ്ട് മല്‍സരങ്ങളില്‍ വിലക്ക്; പിഎസ്ജിക്ക് ആദ്യ ജയം

നെയ്മറിന് രണ്ട് മല്‍സരങ്ങളില്‍ വിലക്ക്; പിഎസ്ജിക്ക് ആദ്യ ജയം
X

പാരിസ്: ഫ്രഞ്ച് ലീഗിലെ മാര്‍സിലെയ്‌ക്കെതിരായ മല്‍സരത്തിലെ കൈയ്യാങ്കളിയില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച പിഎസ്ജി താരം നെയ്മറിന് രണ്ട് മല്‍സരങ്ങളില്‍ വിലക്ക്. മാര്‍സിലെ താരം ആല്‍വാരോ ഗോണ്‍സാലസിനെ തലയ്ക്കടിച്ചതിനാണ് നെയ്മറിന് വിലക്ക്. റഫറിയെ വഴക്ക് പറഞ്ഞതിനും സോഷ്യല്‍ മീഡിയയിലെ പരാമര്‍ശത്തിനും താരത്തിനെതിരേ നടപടിയെടുത്തിട്ടില്ല. മല്‍സരത്തില്‍ ചുവപ്പ് കണ്ട പിഎസ്ജി ഡിഫന്‍ഡര്‍ ലെവിന്‍ കുര്‍സാവയ്ക്ക് ആറ് മല്‍സരങ്ങളിലാണ് വിലക്ക്. മാര്‍സിലെ താരം ജോര്‍ദാന്‍ അമാവിക്ക് മൂന്ന് മല്‍സരങ്ങളിലാണ് വിലക്ക്. നെയ്മറിനെതിരായ വംശീയ പരാമര്‍ശത്തില്‍ അന്വേഷണം തുടരുമെന്നും വിലക്ക് പ്രഖ്യാപിച്ച ലീഗ് വണ്‍ അധികൃതര്‍ അറിയിച്ചു.

അതിനിടെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം പിഎസ്ജി വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ന് മെറ്റ്‌സിനെതിരേ ആയിരുന്നു പിഎസ്ജിയുടെ ആദ്യ ജയം. ഇഞ്ചുറി ടൈമില്‍ ഡ്രാക്‌സലറായിരുന്നു പിഎസ്ജിയുടെ വിജയ ഗോള്‍ നേടിയത്. സൂപ്പര്‍ താരങ്ങളായ നെയ്മര്‍, എംബാപ്പെ എന്നിവരില്ലാതെയാണ് പിഎസ്ജി ഇന്നിറങ്ങിയത്. ഡിഫന്‍ഡര്‍ ഡിയാലോ ചുവപ്പ് കാര്‍ഡ് പുറത്തായിരുന്നു. ആദ്യ മല്‍സരത്തില്‍ ലെന്‍സിനോടും രണ്ടാം മല്‍സരത്തില്‍ മാഴ്‌സിലെയോടുമാണ് പിഎസ്ജി തോറ്റത്.


Next Story

RELATED STORIES

Share it