Sub Lead

ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി ഏഴു പേരെ കൊന്ന 'വ്യാജ ബ്രിട്ടീഷ് ഡോക്ടര്‍' അറസ്റ്റില്‍; ഇയാള്‍ കടുത്ത ബിജെപി അനുഭാവി; ഛത്തീസ്ഗഡ് മുന്‍ സ്പീക്കറെ കൊന്നതും ഇയാള്‍ തന്നെയെന്ന് പോലിസ് (video)

ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി ഏഴു പേരെ കൊന്ന വ്യാജ ബ്രിട്ടീഷ് ഡോക്ടര്‍ അറസ്റ്റില്‍; ഇയാള്‍ കടുത്ത ബിജെപി അനുഭാവി; ഛത്തീസ്ഗഡ് മുന്‍ സ്പീക്കറെ കൊന്നതും ഇയാള്‍ തന്നെയെന്ന് പോലിസ് (video)
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി ഏഴു പേരെ കൊന്ന 'വ്യാജ ബ്രിട്ടീഷ് ഡോക്ടര്‍' അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഛത്തീസ്ഗഡ് നിയമസഭാ സ്പീക്കറായിരുന്ന രാജേന്ദ്ര പ്രസാദ് ശുക്ലയെ 2006ല്‍ ശസ്ത്രക്രിയ നടത്തി കൊന്നതും ഇയാളാണെന്ന് കണ്ടെത്തിയതായി പോലിസ് അറിയിച്ചു. യുകെയില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റാണെന്ന് പറഞ്ഞാണ് ഇയാള്‍ കാലങ്ങളായി വിവിധ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തിരുന്നത്. ഡെറാഡൂണ്‍ സ്വദേശിയായ ജോണ്‍ കെം എന്ന പേരിലാണ് മധ്യപ്രദേശില്‍ പ്രാക്ടീസ് ചെയ്തത്. ഇയാളുടെ ശരിയായ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണ്.

റഹീസ ബീഗം, മംഗള്‍ സിങ്, ബുദ്ധ അഹിര്‍വാല്‍, ഇസ്രായേല്‍ ഖാന്‍, ദാസോണ്ഡ റെയ്ക്കര്‍ തുടങ്ങിയവരെയാണ് മധ്യപ്രദേശില്‍ ഇയാള്‍ കൊന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഇവരെല്ലാം മരിച്ചിരുന്നു. ജനുവരി 12നാണ് റഹീസയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതെന്ന് കുടുംബം അറിയിച്ചു. ആശുപത്രിയില്‍ കൊണ്ടുപോയി മണിക്കൂറുകള്‍ക്ക് റഹീസ മരിച്ചു. വയറുവേദനയായി ആശുപത്രിയില്‍ എത്തിയ മംഗള്‍ സിങിന്റെ ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തിയെന്നും കണ്ടെത്തി. ഇയാള്‍ ബിജെപി അനുഭാവിയും കടുത്ത വിദ്വേഷ പ്രാസംഗികനുമാണെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ പറഞ്ഞു.

एक भूरे भूरे बालों वाला शख्स था ट्विटर पर, नाम था प्रोफेसर N John Camm

भूरे बाल, कैमरे के एंगल और थोड़े गोरे से दिखने पर आपको भी यही लगता था ना कि वो कोई अंग्रेज़ हैं?

नहीं, वह नरेंद्र विक्रमादित्य यादव है, यह ख़ुद को ब्रिटेन का फेसम डॉक्टर बताता था

सोशल मीडिया पर ज़हर उगलना,… pic.twitter.com/3lqbWBgprN

സംഘ ഭക്തനാണ് ഇയാള്‍. ബിജെപിയുടെ ഐടി സെല്‍ ഇയാളെ ഹീറോ ആയാണ് കണ്ടിരുന്നതെന്നും സുപ്രിയ അറിയിച്ചു. എന്നാല്‍, കുറ്റം ചെയ്തവരെ ജാതിയുടെയും മതത്തിന്റെയും പാര്‍ട്ടിയുടെയും അടിസ്ഥാനത്തില്‍ കാണരുതെന്ന് ബിജെപി വക്താവ് പങ്കജ് ചതുര്‍വേദി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും കൂടെ ഇയാള്‍ ഉള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം വ്യാജമാണെന്നാണ് സ്വതന്ത്ര ഫാക്ട് ഫൈന്‍ഡര്‍മാര്‍ പറയുന്നത്.





Next Story

RELATED STORIES

Share it