- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹാട്രിക്ക് ഹാലന്റ്; സീസണിലെ നാലാം ഹാട്രിക്കും റെക്കോഡും
ലീഗില്‍ 45 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്താണ്.
മാഞ്ചസ്റ്റര്‍: ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാലന്റിന്റെ പ്രീമിയര്‍ ലീഗ് ഗോള്‍ വേട്ട തുടരുന്നു. കഴിഞ്ഞ ദിവസം വോള്‍വ്‌സിനെതിരേ നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഹാട്രിക്ക് നേടിയതോടെ സീസണിലെ നാലാം ഹാട്രിക്കാണ് താരം നേടിയത്. ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഹാലന്റിന്റെ ഹാട്രിക്കോടെ സിറ്റി തകര്‍പ്പന്‍ ജയവും സ്വന്തമാക്കി. 14 മിനിറ്റിനിടെയായിരുന്നു ഹാലിന്റെ മൂന്ന് ഗോളുകള്‍ വീണത്.40, 50, 54 മിനിറ്റുകളിലായിരുന്നു താരത്തിന്റെ എണ്ണം പറഞ്ഞ ഗോളുകള്‍.ഏറ്റവും കുറഞ്ഞ മല്‍സരത്തില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നാല് ഹാട്രിക്ക് സ്വന്തമാക്കിയ താരമെന്ന റെക്കോഡും ഹാലന്റ് സ്വന്തമാക്കി. യുനൈറ്റഡിന്റെ ഇതിഹാസ താരം റൂഡ് വാന്‍ നിസ്റ്റല്‍ റോയി 65 മല്‍സരങ്ങളില്‍ നിന്നാണ് നാല് ഹാട്രിക്ക് നേടിയത്. ഒരു സീസണില്‍ കൂടുതല്‍ ഹാട്രിക്ക് എന്ന റെക്കോഡ് അലന്‍ ഷെരീയറുടെ(5) പേരിലാണ്. 20 മല്‍സരങ്ങളില്‍ നിന്നാണ് ഹാലന്റിന്റെ നാല് ഹാട്രിക്കുകള്‍. 25 ഗോളുകളുമായി പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍ ആണ് ഹാലന്റ്. ലീഗില്‍ 45 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്താണ്.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMTവണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMT