പിഎസ്ജി മോണ്ട്‌പെല്ലിയര്‍നെതിരേ; മെസ്സി ഇന്നും ഇറങ്ങില്ല
രാത്രി 12.30നാണ് മല്‍സരം.
പാരിസ്; ഫ്രഞ്ച് ലീഗ് വണ്ണില്‍ ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ പിഎസ്ജി മോണ്ട്‌പെല്ലിയര്‍നെതിരേ ഇറങ്ങും. രാത്രി 12.30നാണ് മല്‍സരം. ലീഗില്‍ അപരാജിത കുതിപ്പുമായാണ് പിഎസ്ജിയുടെ ജൈത്രയാത്ര. ഏഴ് മല്‍സരങ്ങളില്‍ രണ്ട് ജയം മാത്രമായാണ് മോണ്ട്‌പെല്ലിയര്‍ എത്തുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്നും ടീമിനായി ഇറങ്ങില്ല. താരം കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനായിട്ടില്ല. മെസ്സിക്ക് ഇന്ന് വിശ്രമം നല്‍കി ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മല്‍സരത്തില്‍ ഇറക്കാനാണ് ടീമിന്റെ തീരുമാനം. നേരത്തെ മെറ്റ്‌സിനെതിരായ മല്‍സരത്തിലും മെസ്സി കളിച്ചിരുന്നില്ല.പിഎസ്ജിയുടെ മല്‍സരം ടിവി5മോണ്‍ഡേ, കളേഴ്‌സില്‍ കാണാം. ടാറ്റാ സ്‌കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി, ജിയോ ടിവിയുടെ ഓണ്‍ലൈന്‍ ആപ്പുകള്‍ (TV5 Monde) എന്നിവയിലും മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.
RELATED STORIES
മൈനാഗപ്പള്ളി വാഹനാപകടക്കൊല: ഡ്രൈവര്‍ക്കും വനിതാ ഡോക്ടര്‍ക്കുമെതിരേ...
16 Sep 2024 4:46 PM GMTവര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
16 Sep 2024 4:32 PM GMTജഡ്ജസ് മീറ്റ് രഹസ്യയോഗം; ചിത്രം പുറത്തുവിട്ടത് അബദ്ധത്തിലെന്ന്...
16 Sep 2024 4:21 PM GMTമുംബൈയില്‍ ട്രെയിനില്‍നിന്ന് വീണ് മരിച്ച പെരിന്തല്‍മണ്ണ സ്വദേശിയുടെ...
16 Sep 2024 3:57 PM GMTഎടക്കുളം സ്വദേശി അബൂദബിയില്‍ മരണപ്പെട്ടു
16 Sep 2024 3:45 PM GMTതാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി തുങ്ങിമരിച്ച നിലയില്‍
16 Sep 2024 3:40 PM GMT