- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തര്‍ ലോകകപ്പിന് 32 ടീമുകള്‍ മാത്രം: ഫിഫ
ഖത്തറിന് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ കൂടെ സഹ ആതിഥേയത്വത്തിന് ഉള്‍പ്പെടുത്താനുള്ള നടപടി പ്രായോഗികമല്ലെന്ന് വ്യക്തമായതിനാലാണ് ഫിഫ തീരുമാനം മാറ്റിയത്.
ഖത്തര്‍: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് 48 ടീമിനെ ഉള്‍ക്കൊള്ളിക്കാനുള്ള നടപടിയില്‍ നിന്ന് ഫിഫ പിന്‍മാറി. വരുന്ന ലോകകപ്പില്‍ 32 ടീമുകള്‍ തന്നെയാണ് പങ്കെടുക്കുകയെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഖത്തറിന് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ കൂടെ സഹ ആതിഥേയത്വത്തിന് ഉള്‍പ്പെടുത്താനുള്ള നടപടി പ്രായോഗികമല്ലെന്ന് വ്യക്തമായതിനാലാണ് ഫിഫ തീരുമാനം മാറ്റിയത്. നേരത്തെ മാര്‍ച്ചില്‍ നടന്ന യോഗത്തില്‍ ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്താമെന്നായിരുന്നു ഫിഫയുടെ തീരുമാനം. ഇതിന്റെ അന്തിമ പ്രഖ്യാപനം ജൂണില്‍ നടക്കുമെന്നും ഫിഫ അറിയിച്ചിരുന്നു.
അതിനിടെ കുവൈത്ത് അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ കൂടിക്കാഴ്ച നടത്തിയിരുന്നു. സൗകര്യങ്ങളുടെ അഭാവം മൂലം ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ കഴിയില്ലെന്ന് ഒമാന്‍ നേരത്തെ അറിയിച്ചു. 48 ടീമുകളെ ഉള്‍ക്കൊള്ളിക്കണമെങ്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളില്‍ അയവുവരുത്തേണ്ടതുണ്ട് എന്നതായിരുന്നു ഫിഫയുടെ ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍, ഈ വെല്ലുവിളിയെ അതിജീവിച്ച് മൂന്ന് രാജ്യങ്ങളുടെ സഹകരണത്തോടെ ലോകകപ്പ് നടത്താമെന്ന ആഗ്രഹം ഇത്തവണ നടക്കില്ലെന്നും പ്രസിഡന്റ് ഇന്‍ഫിന്റിനോ അറിയിച്ചു.
2026ല്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകള്‍ ഉണ്ടാകുമെന്ന് ഫിഫ നേരത്തെ അറിയിച്ചിരുന്നു. ഫിഫയുടെ സാധ്യതാ പഠന കമ്മിറ്റിയായിരുന്നു 48 ടീമുകളെ ഉള്‍പ്പെടുത്താമെന്ന നിര്‍ദ്ദേശം മാര്‍ച്ചില്‍ മുന്നോട്ട് വച്ചത്. സൗദി അറേബ്യ, ബഹ്‌റയ്ന്‍ എന്നീ രാജ്യങ്ങളുമായി ഖത്തറിനുള്ള സാമ്പത്തിക യാത്രാ ഉപരോധങ്ങള്‍ തീരാത്ത പക്ഷം ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTനാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
17 Nov 2024 4:42 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMT