- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വംശീയാക്രമണത്തിന് വേദിയായി ഇറ്റലിയിലെ കളിയിടങ്ങള്‍
ഇന്റര്‍മിലാന്‍ നാപ്പോളി മത്സരത്തിനിടയിലാണ് ഏറ്റവുമവസാനമായി വംശീയാധിക്ഷേപം നടന്നത്. നാപ്പോളി താരമായ കൗലിബലിക്കാണ് ഇറ്റലിയിലെ മിലാന്‍ ആരാധകരില്‍ നിന്ന് വംശീയാധിക്ഷേപം നേരിട്ടത്.
മിലാന്‍: വംശീയപരമായി ഫുട്‌ബോള്‍ ടീമിന് രൂപം നല്‍കിയ ഇറ്റലിയില്‍ വംശീയാധിക്ഷേപം ആവര്‍ത്തിക്കകുന്നു. സ്വിസ്, ഇറ്റാലിയന്‍ താരങ്ങളെ മാത്രമേ കളിപ്പിക്കുകയുള്ളുവെന്ന തീരുമാനത്തില്‍ രൂപീകൃതമായ ലോകത്തെ ആദ്യ ക്ലബ്ബാണ് എസി മിലാന്‍. ഇവരുടെ വംശീയപരമായ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇന്റര്‍ മിലാന്‍ രൂപീകരിച്ചത്. താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്നതിലൂടെ കുപ്രസിദ്ധരാണ് ഇറ്റാലിയന്‍ ആരാധകകര്‍.
ഇന്റര്‍മിലാന്‍ നാപ്പോളി മത്സരത്തിനിടയിലാണ് ഏറ്റവുമവസാനമായി വംശീയാധിക്ഷേപം നടന്നത്. നാപ്പോളി താരമായ കൗലിബലിക്കാണ് ഇറ്റലിയിലെ മിലാന്‍ ആരാധകരില്‍ നിന്ന് വംശീയാധിക്ഷേപം നേരിട്ടത്. കൗബിലിയുടെ പക്കല്‍ പന്ത് ലഭിക്കുമ്പോഴെല്ലാം കുരങ്ങിന്റെ ശബഹ്ദമുണ്ടാക്കിയാണ് മിലാന്‍ ആരാധകര്‍ അദ്ദേഹത്തെ നിശബ്ദനാക്കിയത്. ഇവരെ നിശബ്ദരാക്കാന്‍ സ്‌റ്റേഡിയത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തേണ്ടി വന്നു.
ഇറ്റാലിയന്‍ ലീഗ് ഇതിന് മുമ്പും വംശീയ അധിക്ഷേപങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ഇറ്റലിയുടെ തന്ന ബെലോടെല്ലിയാണ് വംശീയവംറിയുടെ മറ്റൊരു ഇര. ഇന്റര്‍ മിലാന്‍ താരമായിരുന്ന ബെലോടെല്ലിയെ വംശീയമായി കളിയാക്കിയതിന് യുവന്റസും ക്ലോസ് ഡോറില്‍ മത്സരിച്ചിട്ടുണ്ട്.2009 ലാണ് സംഭവം.
ജര്‍മനിയുടെ ആന്റോണിയോ റൂഡിഗറും ഇറ്റലിയിലെ സീരി എ ആരാധകരുടെ വംശ വെറിയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. റോമ താരമായിരുന്നപ്പോള്‍ പല സമയത്തും താന്‍ വംശീയ വെറിക്ക് ഇരയായതായി അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ലാസിയോ ആരാധകരാണ് റൂഡിഗറിനെ വംശീയമായി കളിയാക്കിയത്. യുവന്റസിന്റെ മൊറോക്കന്‍ പ്രതിരോധതാരം മെഹ്ദി ബെനാഷ്യയേയും ഈ ആരാധകക്കൂട്ടം നിരന്തരം വേട്ടയാടി. തെണ്ടി മൊറോക്കോകാരന്‍ എന്നാണ് ടെലിവിഷന്‍ ലൈവില്‍ പോലും സീരി എ ആരാധകര്‍ തുറന്നടിച്ചത്. എന്നാല്‍ റൂഡിഗറാണ് സീരി എ ആരാധകര്‍ക്കെതിരെ പരസ്യമായി രംഗത്ത് എത്തിയത്.
കാലമിത്രയായിട്ടും എന്തുകൊണ്ട് ഇറ്റാലിയന്‍ എഫ്എ നടപടിയെടുത്തില്ല. വളരെ മോശം. ഞാന്‍ എവിടേയും ഇങ്ങനെയൊരു ആരാധകരെ കണ്ടില്ല. ഫിഫ ഇടപെടേണ്ട സമയം അധികരിച്ചു. റൂഡിഗര്‍ വ്യക്തമാക്കി. സീരി എയില്‍ നിന്ന് റൂഡിഗര്‍ ഒരു വര്‍ഷം മുമ്പ് ഇ.പി.എല്ലിലേക്ക് ചേക്കേറിയതിന് പിന്നിലും വംശീയാക്രമണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം വംശീയാക്രമണങ്ങള്‍ മൂലം ആരാധകരുടെ പേരില്‍ അഞ്ഞൂറിലധികം കേസുകളും ക്ലബുകളെ പ്രതിയാക്കി ഇരുന്നൂറിലധികം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഘാനയുടെ സുലൈമാന്‍ മുന്തറിയും ഇറ്റാലിയന്‍ ആരാധകരുടെ വംശാതിക്രമത്തിന്റെ ഇരയാണ്.. വംശീയ ചാന്റുകള്‍ മൂലം തലകുനിച്ച് മൈതാനം വിടുന്ന മുന്തറിയുടെ ചിത്രം കളിപ്രേമികള്‍ക്ക് മറക്കാനാകില്ല. വംശീയധിക്ഷേപം ആവര്‍ത്തിച്ചതോടെ ഇതിനെതിരില്‍ നടപടി സ്വീകരിക്കാന്‍ ഫിഫ തീരുമാനിച്ചിരുന്നു അതിനു ചുമതലപ്പെടുത്തിയത് ഇറ്റാലിയന്‍ എഫ്എ പ്രസിഡന്റായിരുന്ന കാര്‍ലോ ടവെക്ച്ചിയോയാണ്. എന്നാല്‍ വംശീയ വെറിയുടെ അപ്പോസ്തലനാണ് ടവെക്ച്ചിയോയെന്ന് പിന്നീട് ലോകം അറിഞ്ഞു. കറുത്ത വര്‍ഗക്കാരെ കുരങ്ങിനോട് ബന്ധപ്പെടുത്തി ടവെക്ച്ചിയോ സംസാരിച്ചതും പിന്നീട് പുറത്തുവന്നിരുന്നു.
ഇന്ററിന്റെ വംശീയ ആക്രമണത്തിന് കുറച്ചുനാള്‍ മുമ്പാണ് ലാസിയോ ആരാധകര്‍ ആന്‍ ഫ്രാങ്കിനെ റോമ ജഴ്‌സിയില്‍ ചിത്രീകരിച്ചത്. ചിത്രത്തിനെതിരെ റോമ ആരാധകര്‍ രംഗത്ത് എത്തി. റോമക്കാരും ഇറ്റലിയും ഇപ്പോഴും ഉള്ളില്‍ കൊണ്ടുനടക്കുന്ന ജൂത വിരുദ്ധതയുടെ നേര്‍ചിത്രമാണിതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുരങ്ങു ശബ്ദവും ആംംഗ്യവുമാണ് ഇറ്റലിക്കാര്‍ വംശീയ വെറിക്ക് ഉപയോഗിക്കുന്നത്.
റോമ, ലാസിയോ, യുവന്റസ്, എ.സി.മിലാന്‍ ഇവരുടെയെല്ലാം ആരാധകര്‍ വംശീയ വെറിക്ക് കുപ്രസിദ്ധരാണ്. ഇവിടെ കറുത്ത ഇറ്റാലിയന്‍സ് ആരു തന്നെയില്ല കയറിവന്ന കുരങ്ങുകളാണവര്‍ എന്നായിരുന്നു ബെലോടെല്ലിയെ കളിയാക്കിയ യുവെ ആരാധകരുടെ പരാമര്‍ശം.
RELATED STORIES
നാട്ടിക അപകടം: തെറ്റ് ലോറിക്കാരുടെ ഭാഗത്ത്; കര്‍ശന നടപടി...
26 Nov 2024 4:20 AM GMT'കെ സുരേന്ദ്രനും സംഘവും കുറുവാ സംഘം' കോഴിക്കോട് പോസ്റ്റര്‍
26 Nov 2024 4:10 AM GMTലോറി കയറി അഞ്ച് പേര് മരിച്ച സംഭവം: ഡ്രൈവറും ക്ലീനറും...
26 Nov 2024 4:05 AM GMTആത്മകഥാ വിവാദം: ഗൂഡാലോചന പുറത്ത് വരണമെന്ന് ഇ പി ജയരാജന്
26 Nov 2024 3:22 AM GMTസര് സയ്യിദ് കോളേജ് സുവോളജിയന്സ് ഒത്തുചേര്‍ന്നു
26 Nov 2024 2:47 AM GMTകെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ് ഇന്ന് സുപ്രീം കോടതിയില്‍
26 Nov 2024 2:42 AM GMT