Football

യൂറോ യോഗ്യതയില്‍ അട്ടിമറി; സ്‌കോട്ട്‌ലന്റിനെ തോല്‍പ്പിച്ച് കസാഖിസ്താന്‍

1975ന് ശേഷം സ്‌കോട്ട്‌ലന്റിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്. 1975ല്‍ ഇംഗ്ലണ്ടിനോട് 5- 0ന് അടിയറവ് പറഞ്ഞതാണ് സ്‌കോട്ട് ടീമിന്റെ ഏറ്റവും വലിയ തോല്‍വി. മല്‍സരം തുടങ്ങി 10 മിനിറ്റിനുള്ളിലാണ് കസാഖിസ്താന്‍ ടീം സ്‌കോട്ട്‌ലന്റിനുമേല്‍ രണ്ടുഗോളിന്റെ ആധിപത്യം നേടിയത്.

യൂറോ യോഗ്യതയില്‍ അട്ടിമറി; സ്‌കോട്ട്‌ലന്റിനെ തോല്‍പ്പിച്ച് കസാഖിസ്താന്‍
X

എഡിന്‍ബറോ: യുറോ 2020 യോഗ്യതാ റൗണ്ടില്‍ വമ്പന്‍ അട്ടിമറി. ഫിഫാ റാങ്കിങ്ങില്‍ 40 ാം സ്ഥാനത്തുള്ള സ്‌കോട്ട്‌ലന്റിനെ 117ാം റാങ്കുകാരായ കസാഖിസ്താനാണ് തോല്‍പ്പിച്ച് ചരിത്രത്തില്‍ ഇടംനേടിയത്. 3-0നാണ് കസാഖിസ്താന്റെ ജയം. 1975ന് ശേഷം സ്‌കോട്ട്‌ലന്റിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്. 1975ല്‍ ഇംഗ്ലണ്ടിനോട് 5- 0ന് അടിയറവ് പറഞ്ഞതാണ് സ്‌കോട്ട് ടീമിന്റെ ഏറ്റവും വലിയ തോല്‍വി. മല്‍സരം തുടങ്ങി 10 മിനിറ്റിനുള്ളിലാണ് കസാഖിസ്താന്‍ ടീം സ്‌കോട്ട്‌ലന്റിനുമേല്‍ രണ്ടുഗോളിന്റെ ആധിപത്യം നേടിയത്.

ആറാം മിനിറ്റില്‍ പെര്‍തസുഖിന്റെ വക ഹെഡറിലൂടെയായിരുന്നു ആദ്യഗോള്‍. 10ാം മിനിറ്റില്‍ വൊറോഗോവസികി സൂപ്പര്‍ ഷോട്ടിലൂടെ രണ്ടാം ഗോള്‍ സ്വന്തമാക്കി. 51ാം മിനിറ്റില്‍ സെയ്‌നുദ്ദിനോവ് ആണ് മൂന്നാം ഗോള്‍ നേടിയത്. കഴിഞ്ഞ 20 മല്‍സരങ്ങളില്‍നിന്നുള്ള കസാഖിസ്താന്റെ ആദ്യ വിജയമാണിത്. കഴിഞ്ഞ 38 മല്‍സരങ്ങളില്‍നിന്നുള്ള അഞ്ചാമത്തെയും ജയമാണ് സ്‌കോട്ട്‌ലന്റിന്റെ ഹോംഗ്രൗണ്ടില്‍ നേടിയത്. 2016 ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് 3-0ന് സ്‌കോട്ട്‌ലന്റ് ടീം പരാജയപ്പെട്ടിരുന്നു. യോഗ്യതാ റൗണ്ടില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ സൈപ്രസ് 5- 0ന് സാന്‍ മാരിനോയെ തോല്‍പ്പിച്ചു.

Next Story

RELATED STORIES

Share it