Football

ഇറ്റലിയില്‍ ലോക്ക്ഡൗണിനു ശേഷം ഫുട്‌ബോള്‍; ആറ് ക്ലബ്ബുകള്‍ വിട്ടുനില്‍ക്കും

ഇറ്റലിയില്‍ ലോക്ക്ഡൗണിനു ശേഷം ഫുട്‌ബോള്‍; ആറ് ക്ലബ്ബുകള്‍ വിട്ടുനില്‍ക്കും
X

റോം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് യൂറോപ്പില്‍ തുടക്കമാവുന്നു. ഇറ്റലിയില്‍ മെയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ തിരിച്ചുവരുന്നു. ലോക്ക് ഡൗണിന് ശേഷം ക്ലബ്ബുകള്‍ പരിശീലനം തുടങ്ങുമെന്ന് സീരി എ കൗണ്‍സില്‍ അറിയിച്ചു. ഫിഫ, യുവേഫ, എഫ്‌ഐജിസി എന്നിവയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും മല്‍സരങ്ങള്‍ ആരംഭിക്കുക. മൂന്നുതവണ താരങ്ങളെ പരിശോധനയ്ക്കു വിധേയമാക്കിയിട്ടേ മല്‍സരങ്ങള്‍ ആരംഭിക്കൂ. അതിനിടെ സീരി എയിലെ ആറു ക്ലബ്ബുകള്‍ കളിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. ബ്രെഷ്യ, ടൊറിനോ, സംമ്പഡോറിയ, ഉഡിനീസ്, സ്പാല്‍, ജിനോ, കാഗ്ലിയാരി എന്നീ ക്ലബ്ബുകളാണ് ലീഗില്‍ നിന്ന് വിട്ടുനില്‍ക്കുക. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പേര്‍ മരണമടഞ്ഞ നോര്‍ത്തേണ്‍ ഇറ്റലി കേന്ദ്രീകരിച്ചാണ് ഈ ക്ലബ്ബുകള്‍ നിലകൊള്ളുന്നത്. ഇവിടെ മാത്രം 24,000 പേരാണ് മരണപ്പെട്ടത്.


Next Story

RELATED STORIES

Share it