Football

പരിശീലനം തുടരാനൊരുങ്ങി ഇറ്റാലിയന്‍ ക്ലബ്ബുകള്‍

പരിശീലനം തുടരാനൊരുങ്ങി ഇറ്റാലിയന്‍ ക്ലബ്ബുകള്‍
X

റോം: അടുത്ത തിങ്കളാഴ്ച മുതല്‍ പരിശീലനം തുടരാനൊരുങ്ങി ഇറ്റാലിയന്‍ ക്ലബ്ബുകള്‍. ആദ്യഘട്ടം താരങ്ങള്‍ തനിച്ചാണ് പരിശീലനം തുടരുക. മെയ് 18 മുതലാണ് ടീം പരിശീലനം തുടരുക. ലാസിയോ, പാര്‍മാ, യുവന്റസ് എന്നീ ക്ലബ്ബുകളുടെ താരങ്ങളാണ് പരിശീലനത്തിനൊരുങ്ങുന്നത്. സാമൂഹിക അകലം പാലിച്ചായിരിക്കും ഗ്രൗണ്ടില്‍ പരിശീലനം. ക്ലബ്ബുകള്‍ക്ക് പരിശീലനം തുടരാമെന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി ജ്യൂസപ്പേ കോണ്ടേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ കൊറോണാ വൈറസ് ബാധ ഏറ്റവും കൂടുതല്‍ ബാധിച്ച റോം, മിലാന്‍ എന്നീ ഭാഗങ്ങളിലെ ക്ലബ്ബുകള്‍ ഉടന്‍ പരിശീലനത്തിന് ഇറങ്ങുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നേരത്തേ നാല് ക്ലബ്ബുകള്‍ ഫുട്‌ബോള്‍ തുടരുന്നതിന് എതിരായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ സീസണ്‍ നല്ല രീതിയില്‍ അവസാനിപ്പിക്കാന്‍ 20 ക്ലബ്ബുകളുടെയും യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇറ്റലിക്ക് പുറത്തുള്ള വിദേശ താരങ്ങളോട് നാട്ടിലെത്താന്‍ ക്ലബ്ബുകള്‍ ആവശ്യപ്പെട്ടിട്ടില്ല. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവില്‍ പോര്‍ച്ചുഗലിലാണ്. ജൂണ്‍ ആദ്യ വാരമാണ് ഇറ്റലിയില്‍ ഫുട്‌ബോള്‍ വീണ്ടും ആരംഭിക്കുക.




Next Story

RELATED STORIES

Share it