- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് സൂപ്പര്‍ കപ്പ് റയലിന്; വിനീഷ്യസ് ജൂനിയറിന് ഹാട്രിക്ക്
റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്. ചിരവൈരികളായ ബാഴ്സലോണയെ 4-1നാണ് റയല്‍ തകര്‍ത്തത്. വിനീഷ്യസിന്റെ മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.മറ്റൊരു ഗോള്‍ റൊഡ്രിഗോയുടെ വകയായിരുന്നു.സൗദി അറേബ്യയില്‍ നടന്ന മത്സരം ആരംഭിച്ച് 10 മിനുട്ടുകള്‍ക്ക് അകം തന്നെ റയല്‍ മാഡ്രിഡ് 2-0ന് മുന്നില്‍ എത്തിയിരുന്നു. ഏഴാം മിനുട്ടില്‍ ജൂഡ് ബെല്ലിങ്ഹാമിന്റെ ഒരു ഡിഫന്‍സ് സ്പ്ലിറ്റിംഗ് പാസില്‍ നിന്നാണ് വിനീഷ്യസിന് അവസരം കിട്ടിയത്. വിനി ബാഴ്സലോണ ഗോള്‍ കീപ്പറെയും ഡ്രിബിള്‍ ചെയ്ത് അകറ്റി ഒഴിഞ്ഞ ഗോള്‍ വലയിലേക്ക് പന്ത് എത്തിച്ചു.
ആ ഗോള്‍ വന്ന് മൂന്ന് മിനുട്ടിനകം അടുത്ത ഗോളും വന്നു. ഇത്തവണ റോഡ്രിഗോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു വിനീഷ്യസിന്റെ ഫിനിഷ്. സ്കോര്‍ 2-0. 33ാം മിനുട്ടില്‍ ലെവന്‍ഡോസ്കിയുടെ ഒരു ഫിനിഷ് ബാഴ്സലോണ ഒരു ഗോളും ഒപ്പം പ്രതീക്ഷയും നല്കി. സ്കോര്‍ 2-1.
പക്ഷെ 39ാം മിനുട്ടില്‍ ഒരു പെനാള്‍ട്ടി റയലിന്റെ രണ്ടു ഗോള്‍ ലീഡ് പുനസ്ഥാപിക്കാന്‍ അവരെ സഹായിച്ചു. വിനീഷ്യസ് ആണ് പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ചത്. വിനീഷ്യസിന്റെ എല്‍ ക്ലാസികോയിലെ ആദ്യ ഹാട്രിക്ക് ആയിരുന്നു ഇത്. 3-1. രണ്ടാം പകുതിയിലും ബാഴ്സക്ക് മേല്‍ റയല്‍ ആധിപത്യം തുടര്‍ന്നു. 64ആം മിനുട്ടില്‍ റോഡ്രിഗോയിലൂടെ റയല്‍ മാഡ്രിഡ് നാലാം ഗോള്‍ കണ്ടെത്തി. സ്കോര്‍ 4-1. 71ആം മിനുട്ടില്‍ അറോഹോ ചുവപ്പ് കൂടെ കണ്ടതോടെ ബാഴ്സലോണ പത്തു പേരായി ചുരുങ്ങി.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT