Football

സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റിനെ സമനിലയില്‍ പൂട്ടി തൃശൂര്‍ എഫ്‌സി

സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റിനെ സമനിലയില്‍ പൂട്ടി തൃശൂര്‍ എഫ്‌സി
X

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിയെ സമനിലയില്‍ പിടിച്ച് തൃശൂര്‍ എഫ്‌സി. സൂപ്പര്‍ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സി 2-2 ന് കാലിക്കറ്റ് എഫ്‌സിയെ സമനിലയില്‍ തളയ്ക്കുകയായിരുന്നു. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ആയിരുന്നു മല്‍സരം. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു തൃശൂര്‍ ടീമിന്റെ തിരിച്ചു വരവ്. മുഹമ്മദ് റിയാസ്, പി എം ബ്രിട്ടോ എന്നിവര്‍ കാലിക്കറ്റ് എഫ്‌സിക്കായും ബ്രസീല്‍ താരങ്ങളായ ഫിലോ, ലൂക്കാസ് സില്‍വ എന്നിവര്‍ തൃശൂര്‍ ടീമിനായും സ്‌കോര്‍ ചെയ്തു. സമനിലയോടെ നാല് കളിയില്‍ ആറ് പോയന്റ് നേടിയ കാലിക്കറ്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. നാല് കളിയില്‍ രണ്ട് പോയന്റ് മാത്രമുള്ള തൃശൂര്‍ അവസാന സ്ഥാനത്താണ്.

നായകന്‍ സി കെ വിനീതിനൊപ്പം ബ്രസീല്‍ താരങ്ങളായ മാര്‍സലോ, അലക്‌സ് സാന്റോസ് എന്നിവരെയിറക്കിയാണ് തൃശൂര്‍ മാജിക് എഫ്‌സി പോരിനിറങ്ങിയത്. തോയി സിംഗ്, ഗനി നിഗം, ബെല്‍ഫോര്‍ട്ട് എന്നിവരെ അണിനിരത്തിയാണ് കാലിക്കറ്റ് കോച്ച് ഇയാന്‍ ആന്‍ഡ്രൂ ഗിലാന്‍ ആക്രമണം ഇന്ന് ശക്തമാക്കിയത്.






Next Story

RELATED STORIES

Share it