Football

യൂറോപ്പിലെ രാജാക്കന്‍മാരായി ചെല്‍സി; സിറ്റിയെ ഒരു ഗോളിന് വീഴ്ത്തി

42ാം മിനിറ്റില്‍ ഹാവര്‍ട്‌സ് നേടിയ ഗോളാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ സിറ്റിയുടെ ആദ്യ ചാംപ്യന്‍സ് ലീഗ് സ്വപനം തകര്‍ത്തത്.

യൂറോപ്പിലെ രാജാക്കന്‍മാരായി ചെല്‍സി; സിറ്റിയെ ഒരു ഗോളിന് വീഴ്ത്തി
X


പോര്‍ട്ടോ: യൂറോപ്പ്യന്‍ ഫുട്‌ബോളിലെ ക്ലബ്ബ് രാജാക്കന്‍മാര്‍ എന്ന ഈ സീസണിലെ പദവി ഇംഗ്ലിഷ് പ്രമുഖര്‍ ചെല്‍സിക്ക് സ്വന്തം. യുവേഫാ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ച്‌സറ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാണ് ചെല്‍സിയുടെ നേട്ടം. 42ാം മിനിറ്റില്‍ ഹാവര്‍ട്‌സ് നേടിയ ഗോളാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ സിറ്റിയുടെ ആദ്യ ചാംപ്യന്‍സ് ലീഗ് സ്വപനം തകര്‍ത്തത്. മേസണ്‍ മൗണ്ടിന്റെ പാസ്സില്‍ നിന്നായിരുന്നു ഹാവര്‍ട്‌സിന്റെ ഗോള്‍.


ചെല്‍സിയുടെ ചരിത്രത്തിലെ രണ്ടാം ചാംപ്യന്‍സ് ലീഗ് കിരീടമാണിത്. മല്‍സരത്തിന്റെ തുടക്കത്തില്‍ സിറ്റി ആധിപത്യം നടത്തിയിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ചെല്‍സിയുടെ ഊഴമായിരുന്നു. ഫ്രഞ്ച് താരം കാന്റെയുടെ ഒറ്റയാള്‍ പോരാട്ടമാണ് തോമസ് ടുഷേലിന്റെ ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. സിറ്റിയുടെ വന്‍ താരങ്ങളെ ഒറ്റയ്ക്കാണ് മധ്യനിരയില്‍ ഇറങ്ങിയ ഫ്രഞ്ച് താരം കാന്റെ പിടിച്ചുകെട്ടിയത്. ഫില്‍ ഫോഡന്‍, സെറ്റര്‍ലിങ്, സില്‍വ, കെവിന്‍ ഡി ബ്രൂണി എന്നിവരുടെ നീക്കങ്ങളെ ഇല്ലാതാക്കിയത് കാന്റെ ആയിരുന്നു. ചെല്‍സിയുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കാനെ ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. ചാംപ്യന്‍സ് ലീഗ് നേടുന്ന ആദ്യ ആഫ്രിക്കന്‍ ഗോള്‍ കീപ്പര്‍ എന്ന റെക്കോഡ് ചെല്‍സിയുടെ മെന്‍ഡി സ്വന്തമാക്കി. ചാംപ്യന്‍സ് ലീഗിലെ ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌കാരവും മെന്‍ഡി നേടി.




Next Story

RELATED STORIES

Share it